റിയാദ്: വിദേശികൾ നടത്തുന്ന ബിനാമി ബിസിനസുകളുടെ എണ്ണം വ്യാപകമായതോടെയാണ് സൗദി ഭരണകൂടം നിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിലുള്ള നിമയങ്ങൾ കൂടുകതൽ കർക്കശമാക്കി ബിനാമി ഇടപാടുകൾ തടയാനാണ് ഭരണകൂടത്തിന്റെ നീക്കം. ഇതിനായി വ്യവസായ വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

ബിനാമി ബിസിനസിൽ ഏർപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും കടുത്ത ശിക്ഷ നൽകുന്നതായിരിക്കും പുതിയ നിയമം. ബിനാമി ബിസിനസിൽ ഏർപ്പെടുന്നവർക്കു മുന്നറിയിപ്പ് നൽകാനും ഇതേക്കുറിച്ച് ബോധവൽക്കരണം നടത്താനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശികളുടെ പേരിൽ വിദേശികൾക്കു ഒരുതരത്തിലുള്ള ബിസിനസ് നടത്താനും നിയമം അനുവദിക്കുന്നില്ല എന്ന് അധികൃതർ വ്യക്തമാക്കി.

ബിനാമി ബിസിനസുകളിൽ ഉൾപ്പെടുന്നവർക്കു നേരിടേണ്ടിവരുന്ന ശിക്ഷകളെക്കുറിച്ചും ഇത്തരം ബിസിനസുകൾ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണവും ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.