കൊൽക്കത്ത: പ്രശസ്ത ബംഗാളി സീരിയിലിലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. കനകാഞ്ജലി സീരിയലിലെ പ്രധാന നടി ദിശാ ഗാംഗുലിയാണ് സ്വന്തം മുറിയിൽ ആത്മഹത്യ ചെയ്തത്. 23 വയസ്സുകാരിയായ ദിശ കൊൽക്കത്തയിലെ സ്വവസതിയായ പർണശ്രീയിലായിരുന്നു താമസം. ഇവിടെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.

അസ്വാഭാവികമായ രീതിയിൽ സംശയിക്കാവുന്ന സൂചനകൾ ഒന്നും പൊലീസിന് മുറിയിൽ നിന്നും ലഭിച്ചിട്ടില്ല. എങ്കിലും അസ്വാഭാവിക മരണം എന്ന നിലയിൽ പൊലീസ് മരണകാരണം അന്വേഷിക്കുന്നുണ്ട്.