ബെംഗളൂരു: സ്വന്തം ലോഗോയുമായി ബംഗളൂരു സിറ്റി. ഇന്നലെയാണ് ബെംഗളൂരു ബ്രാാൻഡിന് പുതിയ ലോഗോയായത്. 'ബെംഗളൂരു ബി യു' എന്നാണ് ലോഗോയുടെ പേര്. ആഗോളതലത്തിൽ ബെംഗളൂരു നഗരത്തിന്റെ ഇമേജ് വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ലോഗോയ്ക്ക് രൂപകൽപ്പന നൽകിയിരിക്കുന്നത്.

ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സിറ്റിക്ക് തിരിച്ചറിയൽ ബാഡ്ജ് ലഭിക്കുന്നത്. 1350 എൻട്രികളിൽ നിന്നാണ് 'ബെംഗളൂരു ബി യു' എന്ന ലോഗോ തിരഞ്ഞെടുത്തത്. ബെംഗളൂരുവിന്റെ കോസ്‌മോപൊളിറ്റിയൻ സംസ്‌ക്കാരം, 480 വർഷം പഴക്കമുള്ള സംസ്‌ക്കാരം ഭാവിയിലേക്കുള്ള ബെംഗളൂരുവിന്റെ കുതിച്ച് ചാട്ടം തുടങ്ങിയവ മുൻനിർത്തിയാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. റുഷി പട്ടേൽ, വെങ്കിടേശ്വര റാവു എന്നിവർ ചേർന്നാണ് ലോഗോ ഡിസൈൻ ചെയ്തത്.