- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറ്റസുഹൃത്തെന്ന് കരുതിയത് പണക്കൊതിയനായ വ്യക്തിയെ; വിശാൽ 50ലക്ഷം ആവശ്യപ്പെട്ടത് വേഗത്തിൽ പണക്കാരനാവാൻ; ശരത്തിന്റെ പിതാവ് പണം നൽകില്ലെന്ന് മനസ്സിലായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മകനെ പോലെ സ്നേഹിച്ചയാൾ നടത്തിയ അരും കൊലയുടെ ഞെട്ടലിൽ നിന്നും മാറാതെ ബാംഗ്ലരിലെ മലയാളി വിദ്യാർത്ഥിയുടെ കുടുംബം
ബെംഗളൂരു: ബെംഗളൂരിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്താണെന്ന വാർത്ത കർണാടക മലയാളികളെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കയാണ്. ശരത്തിനെ കാണാതായത് മുതൽ അന്വേഷണത്തിന് മുൻപന്തിയിലുണ്ടായിരുന്ന വിശാലാണ് തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയത്. വേഗത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം സുഹൃത്തിനെ തന്നെ തട്ടിക്കൊണ്ടു പോയി മൃഗീയമായി കൊലപ്പെടുത്തിയത്. മകനെ പോലെ വിശ്വസിച്ചയാൾ നടത്തിയ അരുംകൊലയുടെ ഞെട്ടൽ മാറിയിട്ടില്ല ഈ ശരത്തിന്റെ കുടുംബത്തിന്. ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന വിശാൽ മാതാപിതാക്കൾക്ക് ഏറെ പരിചിതനും വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു. മകനെ പോലെ സ്നേഹിച്ചയാളാണ് തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന മനസ്സിലാക്കിയതിന്റെ ഞെട്ടലിലാണ് ശരത്തിന്റെ കുടുംബം. ശരത്തിനെ കാണാനില്ലെന്ന പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾക്കൊപ്പം വിശാലുമുണ്ടായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്ന വിഡിയോ ചിത്രീകരിച്ച് മാതാപിതാക്കൾക്
ബെംഗളൂരു: ബെംഗളൂരിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്താണെന്ന വാർത്ത കർണാടക മലയാളികളെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കയാണ്. ശരത്തിനെ കാണാതായത് മുതൽ അന്വേഷണത്തിന് മുൻപന്തിയിലുണ്ടായിരുന്ന വിശാലാണ് തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയത്. വേഗത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം സുഹൃത്തിനെ തന്നെ തട്ടിക്കൊണ്ടു പോയി മൃഗീയമായി കൊലപ്പെടുത്തിയത്. മകനെ പോലെ വിശ്വസിച്ചയാൾ നടത്തിയ അരുംകൊലയുടെ ഞെട്ടൽ മാറിയിട്ടില്ല ഈ ശരത്തിന്റെ കുടുംബത്തിന്.
ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന വിശാൽ മാതാപിതാക്കൾക്ക് ഏറെ പരിചിതനും വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു. മകനെ പോലെ സ്നേഹിച്ചയാളാണ് തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന മനസ്സിലാക്കിയതിന്റെ ഞെട്ടലിലാണ് ശരത്തിന്റെ കുടുംബം. ശരത്തിനെ കാണാനില്ലെന്ന പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾക്കൊപ്പം വിശാലുമുണ്ടായിരുന്നു.
മോചനദ്രവ്യം ആവശ്യപ്പെടുന്ന വിഡിയോ ചിത്രീകരിച്ച് മാതാപിതാക്കൾക്ക് വാട്സ് ആപ്പ് ചെയ്ത ശേഷമാണ് വിശാൽ ശരത്തിന്റെ വീട്ടിലെത്തിയത്. തുടർന്നുള്ള പത്തുദിവസവും അന്വേഷണത്തിന് ശരത് മുൻപന്തിയിലുണ്ടായിരുന്നു. പുതിയ ബുള്ളറ്റ് വാങ്ങിയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ മധുരവുമായെത്തിയെ ശരത്തിനെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സൂപ്പർ ബൈക്കുകൾ കാണിക്കാമെന്ന് പറഞ്ഞാണ് വിശാലും മൂന്നു സുഹൃത്തുക്കളും കാറിൽ കയറ്റി കൊണ്ടുപോയത്.
വേഗത്തിൽ പണം സമ്പാദിക്കാനുള്ള മോഹമാണ് വിശാലിനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിച്ചത്. ശരത്തിന്റെ പിതാവ് എത്രപണം നൽകിയും മകനെ മോചിപ്പിക്കുമെന്ന് നാൽസംഘം കണക്കുകൂട്ടി. എന്നാൽ വിഡിയോ സഹിതം പൊലീസിൽ പരാതി നൽകിയതോടെയാണ് ശരത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ശരത്തിന്റെ ഫോണിൽ നിന്ന് സഹോദരിയുടെ ഫോണിലേക്കാണ് തട്ടിക്കൊണ്ടു പോയപ്പോൾ വാട്‌സ് ആപ്പ് സന്ദേശം മത്തിയത്. തന്റെ അച്ഛന്റെ പ്രവർത്തികൾ മൂലം ദുരിതത്തിലായ ചിലരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് വീഡിയോയിൽ ശരത് പറഞ്ഞിരുന്നു. മൃതദേഹത്തിൽ പുറത്ത് കാണാവുന്ന തരത്തിൽ പരുക്കുകൾ ഒന്നുമില്ല. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറും കണ്ടെത്തിയരുന്നു. ബംഗളൂരുവിൽ ഹെസാർഘട്ട റോഡിലെ ആചാര്യ കോളജിൽ രണ്ടാം വർഷ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ശരത്. കൊലപാതക കേസിന്റെ ചുരളഴിഞ്ഞപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഞെട്ടലിലാണ്.