- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബർ 31ന് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; ജനുവരി ഒൻപതിന് ഫോൺ നമ്പർ നൽകി; 19ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കൊന്നു; ബാഗ്ലൂർ ഐബിഎമ്മിലെ സോഫ്റ്റ് വെയർ എഞ്ചിനിയർ മരണം ചോദിച്ച് വാങ്ങിയത് ഇങ്ങനെ
ബംഗളൂരു: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് ഐ.ബി.എം ജീവനക്കാരിയെ ലാപ്‌ടോപ്പിന്റെ ചർജ്ജർ ഉപയോഗിച്ച് കെലപ്പെടുത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകം നടന്നത്. ഡിസംബർ 31നായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ജനുവരി 9ന് ഫോൺ നമ്പർ നൽകി. ഇതോടെ ഫോൺവിളികളും സജീവമായി. തുടർന്ന് നേരിട്ട് കാണാനായി എത്തി. അത് യുവതിയുടെ മരണത്തിലു
ബംഗളൂരു: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് ഐ.ബി.എം ജീവനക്കാരിയെ ലാപ്‌ടോപ്പിന്റെ ചർജ്ജർ ഉപയോഗിച്ച് കെലപ്പെടുത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകം നടന്നത്.
ഡിസംബർ 31നായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ജനുവരി 9ന് ഫോൺ നമ്പർ നൽകി. ഇതോടെ ഫോൺവിളികളും സജീവമായി. തുടർന്ന് നേരിട്ട് കാണാനായി എത്തി. അത് യുവതിയുടെ മരണത്തിലും കാര്യങ്ങൾ എത്തിച്ചു. ബംഗളൂരുവിലാണ് സംഭവം ഉണ്ടായത്. ഐ.ബി.എം ജീവനക്കാതിയായ കുസും സിങ്ല(31) എന്ന സ്ത്രീയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുക്‌ബിർ സിങ് എന്നയാളാണ് കൊലപ്പെടുത്തിയത്. ഇയാളെ ഹരിയാനയിൽ നിന്നും പൊലീസ് പിടികൂടി. ചോദ്യം ചെയ്‌യലിനായി ഇയാളെ ബംഗളൂരുവിൽ എത്തിച്ചു.
സിങ്ലയുടെ ഒപ്പം ഫ്ളാറ്റിൽ ഒരുമിച്ച് താമസിക്കുന്ന യുവതിയാണ് മൃതദേഹം ആദ്യം കണ്ടത്. സിങ്ലയുടെ കഴുത്തിൽ ലാപ്‌ടോപ്പ് ചാർജ്ജറിന്റെ വയർ ചുറ്റിയ നിലയിലായിരുന്നു.സിങ്ലയും സുക്‌ബിറും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയാണ് പരിചയക്കാരായത്. ചൊവ്വാഴ്ച സുക്‌ബറിനെ സിങ്ല ഫ്ളാറ്റിലേക്ക് ക്ഷണിച്ചു. എന്നാൽ ഫ്ളാറ്റിലെത്തിയ സുക്‌ബർ തനിക്ക് പണം വേണമെന്ന് സിങ്ലയോട് പറയുകയായിരുന്നു. 50,000 രൂപയാണ് ആദ്യം ഇയാൾ ആവശ്യപ്പെട്ടത് എന്നാൽ അവസാനം അത് 5,000 ആയി. എന്നാൽ ഇതും നൽകാൻ സിങ്ല തയ്‌യാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും സുക്‌ബർ സിങ്ലയുടെ കഴുത്തിൽ ലാപ്‌ടോപ്പ് ചാർജ്ജർ കുടുക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
കൊല നടത്തിയശേഷം ഇയാൾ ഡൽഹിയിലേക്ക് കടന്നു. സിങ്ലയുടെ മൊബൈലും ഇയാൾ എടുത്തിരുന്നു. ഇതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. പഞ്ചാബുകാരിയായ സിങ്ലെ ആറുമാസം മുമ്പാണ് ബംഗളൂരുവിലെത്തിയത്. ഹരിയാന സ്വദേശിയാണ് കൊല നടത്തിയ സുക്‌ബീർ. യാഹു അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് ഇയാൾ. സിങ്ലയുടെ അപ്പാർട്‌മെന്റിലെ സെക്യൂരിറ്റിക്കാരുടെ മൊഴിയും സുക്‌ബീറിലേക്ക് അന്വേഷണം എത്തിച്ചത്. കൊല നടന്ന ദിവസം സിങ്ലയുടെ അപ്പാർട്ട്‌മെന്റിൽ എത്തിയ സുക്‌ബീറിനെ ജീവനക്കാരും ശ്രദ്ധിച്ചിരുന്നു.
അപരിചിതനായ ഒരാൾ വന്നെന്ന് ഇവർ പൊലീസിന് മൊഴി നൽകി. തുടർന്നാണ് സോഷ്യൽ മീഡിയയും ഫോൺ കോളുകളും പൊലീസ് പരിശോധിച്ചത്. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.