49 വയസ്സുള്ള ടെക്ക് കോടീശ്വരൻ; വെസ്റ്റ് ബാങ്കിലെ ഭൂരിഭാഗവും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്ന് സ്വപ്നം കാണുന്ന വ്യക്തി; ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ആത്മഹത്യാപരമെന്ന ചിന്താഗതിക്കാരൻ; ഇസ്രയേൽ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന നാഫ്റ്റലി ബെനറ്റ് ഒരു തീവ്ര യഹൂദൻ
- Share
- Tweet
- Telegram
- LinkedIniiiii
ടെൽ അവീവ്: ആഗോള തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അത്രയ്ക്ക് നല്ല പേരല്ല ഉള്ളത്. ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള നേതാവെന്ന നിലയിൽ ഇന്ത്യയിൽ അദ്ദേഹത്തിന് മികച്ച പോപ്പുലാരിറ്റി ഉണ്ടെങ്കിലും അറബ് രാജ്യങ്ങൾക്കിടയിൽ അത്ര നല്ല പേരല്ല. എങ്കിലും ഈ അറബ് രാജ്യങ്ങളുമായും മികച്ച ബന്ധമുണ്ടാക്കാൻ നെതന്യാഹുവിന് സാധിച്ചു. ഏറ്റവും ഒടുവിൽ ഗസ്സയിൽ ആക്രമണം നടത്തിയപ്പോഴും നെതന്യാഹുവിനെതിരെ വിമർശനങ്ങൾ ശക്തമായി ഉയരുന്നു. എന്നാൽ ഇനി ഇസ്രയേൽ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ആളെ കുറിച്ച് പരിശോധിച്ചാൽ പിടിച്ചതും വലുതാണ് മാളത്തിൽ എന്നു തോന്നിപ്പോകും.
നെതന്യാഹുവിന്റെ സർക്കാറിൽ മുൻ പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച നാഫ്റ്റലി ബെനറ്റ് എന്ന തീവ്ര യഹൂദ ചിന്താഗതിക്കാരാനാണ് ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി ആകാൻ സാധ്യത കൂടുതലായിരിക്കുന്നത്. നെതന്യാഹുവിന്റെ കളരിയിൽ പയറ്റിത്തെളിഞ്ഞ വ്യക്തി തന്നെയാണ് അദ്ദേഹം. അതുകൊണ്ട് ത്‌ന്നെയാണ് ഗുരുവിനെ തന്നെ അട്ടിമറിക്കാൻ കെൽപ്പുള്ള നേതാവായി മാറുന്നതും. ഇസ്രയേലിന്റെ അടുത്ത പ്രധാനമന്ത്രിയായ നഫ്താലി ബെന്നറ്റ് സ്വയം നിർമ്മിത ടെക് കോടീശ്വരനാണ്.
എതിരാളികളുടെ കരുണാ പാടില്ലെന്ന് ചിന്തിക്കുന്ന തീവ്രചിന്താഗതിക്കാരനായ വ്യക്തി. അധിനിവേശത്തിലൂടെ വെസ്റ്റ് ബാങ്കിൽ ഭൂരിഭാഗവും കൂട്ടിച്ചേർക്കണമെന്ന് സ്വപ്നം കാണുന്ന വ്യക്തിയാണ് അദ്ദേഹം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നത് ഇസ്രയേലിന് ആത്മഹത്യാപരമെന്ന നിലപാടുകാരനാണ് ബെന്നറ്റ്. അമേരിക്കൻ കുടിയേറ്റക്കാരനായ 49 കാരനായ ബെന്നറ്റ് 71 കാരനായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേക്കാൾ പ്രായം കുറഞ്ഞയാളാണ്.
1976 ൽ ഉഗാണ്ടയിലെ എൻടെബ് വിമാനത്താവളത്തിൽ ഹൈജാക്ക് ചെയ്യപ്പെട്ട യാത്രക്കാരെ മോചിപ്പിക്കാനുള്ള ഇസ്രയേലി റെയ്ഡിൽ കൊല്ലപ്പെട്ട നെതന്യാഹുവിന്റെ സഹോദരൻ യോനിയുടെ പേരിലാണ് മുൻ കമാൻഡോ ബെന്നറ്റ് തന്റെ മൂത്ത മകന് പേര് നൽകിയത്. 2006 നും 2008 നും ഇടയിൽ അന്നത്തെ പ്രതിപക്ഷ നേതാവിന്റെ മുതിർന്ന സഹായിയായി ബെന്നറ്റിന് നെതന്യാഹുവുമായി ദീർഘവും പലപ്പോഴും ശിലാഫലകവുമായ ബന്ധമുണ്ട്.
2013 ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന ബെന്നറ്റ്, ഒരു സെറ്റിലർ അനുകൂല പാർട്ടിയെ നവീകരിച്ചു, വിവിധ നെതന്യാഹു സർക്കാരുകളിൽ പ്രതിരോധ, വിദ്യാഭ്യാസ, സമ്പദ്വ്യവസ്ഥയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ പ്രസ്ഥാനമായ യെഷയുടെ മുൻ നേതാവായ ബെന്നറ്റ് 1967 ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചടക്കിയ പ്രദേശത്തിന്റെ ചില ഭാഗങ്ങൾ തന്റെ രാഷ്ട്രീയ വേദിയിലെ ഒരു പ്രധാന സവിശേഷതയായി കൂട്ടിച്ചേർത്തു. വലതുപക്ഷവും ഇടതും ഇത്തരം പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ബെന്നറ്റ് പറയുകയുണ്ടായി.
സാൻ ഫ്രാൻസിസ്‌കോയിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി ഇസ്രയേൽ നഗരമായ ഹൈഫയിൽ ജനിച്ച ബെന്നറ്റ് ഒരു ആധുനിക-ഓർത്തഡോക്‌സ് മത യഹൂദനാണ്. ടെൽ അവീവ് നഗരപ്രാന്തമായ റാണാനയിൽ ഭാര്യ ഗിലാത്ത്, ഡെസേർട്ട് ഷെഫ്, അവരുടെ നാല് മക്കൾ എന്നിവരോടൊപ്പം താമസിക്കുകയാണ്.
പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരുമിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രധാനമന്ത്രി പദവിക്ക് ഭീഷണി ഉയർന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യയത്ര ലാപിഡിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ തീവ്ര വലതുപക്ഷ പാർട്ടിയായ യമിന പാർട്ടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേലിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. നെതന്യാഹു സർക്കാരിൽ അഭ്യാന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ കൈര്യം ചെയ്തിരുന്ന യമിന പാർട്ടി നേതാവ് നഫ്താലി ബെന്നറ്റ്, താൻ പ്രതിപക്ഷ നേതാവിനെ പിന്തണുയ്ക്കുന്നെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ, പന്ത്രണ്ട് വർഷക്കാലം ഇസ്രയേൽ ഭരിച്ച നെതന്യാഹുവിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലായി. ബെനറ്റിന്റെ യമീന പാർട്ടിക്ക് ആറു സീറ്റുണ്ട്.
സഖ്യ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ വോട്ട് സമാഹരിക്കുന്നതിൽ നേരത്തെ വിജയിക്കുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും ഗസ്സ ആക്രമണത്തോടെ അറബ് കക്ഷി പിൻവാങ്ങിയത് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് ടെലിവിഷൻ പ്രഭാഷണത്തിൽ ലാപിഡിനൊപ്പം സർക്കാരുണ്ടാക്കുമെന്ന് ബെനറ്റ് പ്രഖ്യാപനം നടത്തിയത്. അതുകൂടിയായാൽ 120 അംഗ സഭയിൽ ലാപിഡിന്റെ യെഷ് അതീദ് പാർട്ടിക്ക് ഭരണം ഉറപ്പിക്കാം. കരാർ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ് തന്നെയെത്തും. നിശ്ചിത കാലയളവ് കഴിഞ്ഞാൽ ലാപിഡിന് കൈമാറും. ബെനറ്റ് നടത്തിയത് നൂറ്റാണ്ടിന്റെ ചതിയാണെന്നും ഇസ്രാഈലിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഈ സഖ്യം ഭീഷണിയാണെന്നും പ്രധാനമന്ത്രി നെതന്യാഹു കുറ്റപ്പെടുത്തി.
പൊതു തെരഞ്ഞെുപ്പ് നടന്ന് രണ്ടു മാസങ്ങൾക്ക് ശേഷമാണ് നെതന്യാഹുവിനെതിരായ നീക്കവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെയായിരുന്നു സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാൽ ആവശ്യമായ പിന്തുണ നേടിയെടുക്കാൻ കഴിയാതെ വന്നതോടെയാണു രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതീദ് പാർട്ടിയുടെ തലവനായ ലാപിഡിനെ ക്ഷണിച്ചത്.
ബുധനാഴ്ചയ്ക്ക് മുൻപായി ഭൂരിപക്ഷം തെളിയിക്കാൻ പുതിയ സഖ്യത്തിനോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ, വീണ്ടു 21 ദിവസത്തെ സമയം അനുവദിക്കുകയോ, ഇസ്രയേൽ മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുകയോ ചെയ്യും. ബെന്നറ്റിനെ ആദ്യ പകുതി പ്രധാനമന്ത്രിയാക്കി, നെതന്യാഹുവിനെ പുറത്താക്കാനാണ് ലപീദിന്റെ നീക്കം. തീവ്ര യഹൂദ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവാണ് ബെന്നറ്റ്.
ലാപിഡുമായി ആശയപരമായി നിരവധി വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുമ്പോഴും, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി ഒരുമിക്കാൻ തയ്യാറാണെന്ന് ബെന്നറ്റ് പ്രതികരിച്ചു. പുതിയ സർക്കാർ രൂപീകരണത്തിന് ചുക്കാൻ പിടിക്കുന്ന പ്രമുഖ നേതാക്കൾ എല്ലാം നെതന്യാഹുവിന്റെ പഴയ സഖ്യകക്ഷികളാണ്. ബെന്നറ്റ് ഉൾപ്പെടെയുള്ള തീവ്ര വലതുപക്ഷ നേതാക്കളുമായുണ്ടായ തർക്കമാണ് അദ്ദേഹത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇസ്രയേലിലെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കരാർ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ് തന്നെയെത്തും. നിശ്ചിത കാലയളവു കഴിഞ്ഞാൽ ലാപിഡിന് കൈമാറും. 2019 ഏപ്രിൽ മുതൽ നാലു തെരഞ്ഞെടുപ്പ് കണ്ട ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന് തോന്നിച്ചിരുന്നു. എന്നാൽ, ബെനറ്റ് കൂടി എത്തുന്നതോടെ ഐക്യ സർക്കാർ സാക്ഷാത്കരിക്കപ്പെടും. ഇസ്രയേൽ ആക്രമണം ആരംഭിച്ച തുടക്കത്തിലേ ലാപിഡ്- ബെനറ്റ് ചർച്ചകൾ സജീവമായിരുന്നു. ഈ ചർച്ചകളാണ് ഇപ്പോൾ വിജയം കാണാൻ പോകുന്നത്.
മറുനാടന് ഡെസ്ക്