- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; ബെന്റ്‌ലി ആശുപത്രിയിലെ പ്രസവ ശുശ്രൂഷ യൂണിറ്റ് അടച്ചുപൂട്ടുന്നു
മെൽബൺ: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിൽ ബെന്റ്‌ലി ആശുപത്രിയിലെ മറ്റേണിറ്റി വാർഡ് അടച്ചു പൂട്ടുന്നു. പെർത്തിലെ പ്രസവ ശുശ്രൂഷകൾക്കുള്ള കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രാലയം നടത്തിയ അവലോകത്തിലാണ് ഇത്തരമൊരു ആലോചന മുന്നോട്ട് വച്ചത്. ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററുകളിൽ വേണ്ട സൗകര്യമില്ലാത്തതും സിസേറിയൻ പലപ്പോഴും
മെൽബൺ: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിൽ ബെന്റ്‌ലി ആശുപത്രിയിലെ മറ്റേണിറ്റി വാർഡ് അടച്ചു പൂട്ടുന്നു. പെർത്തിലെ പ്രസവ ശുശ്രൂഷകൾക്കുള്ള കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രാലയം നടത്തിയ അവലോകത്തിലാണ് ഇത്തരമൊരു ആലോചന മുന്നോട്ട് വച്ചത്. ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററുകളിൽ വേണ്ട സൗകര്യമില്ലാത്തതും സിസേറിയൻ പലപ്പോഴും വൈകുന്നതും ആശുപത്രി അടച്ചുപൂട്ടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആശുപത്രി ഉടൻ നവീകരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ സിസേറിയൻ കേസുകളോട് വളരെ സാവധാനത്തിലാണ് ആശുപത്രി പ്രതികരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷൻ തിയേറ്ററിലും മതിയായ സൗകര്യങ്ങൾ ലഭ്യമല്ല. തെറ്റായ കാരണങ്ങൾ നിരത്തിയാണ് സർക്കാർ ആശുപത്രി അടച്ചുപൂട്ടാൻ ശ്രമിക്കുന്നതെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് ശുപാർശ പുറത്തുവന്നിരിക്കുന്നത്.
സിസേറിയൻ സർജറികൾ ഏറെ അരങ്ങേറുന്ന ആശുപത്രിയിൽ ഒരുസീനിയർ സ്റ്റാഫിന്റെ സേവനം മതിയായ തോതിൽ ഇവിടെ ലഭ്യമാകുന്നില്ല. മറ്റു തിയേറ്ററുകൾ ഷെയർ ചെയ്തു വേണം ഇവിടെ സിസേറിയൻ സർജറികൾ നടത്തേണ്ടത്. ഇത് സർജറികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജൂൺഡാലപ് ഹെൽത്ത് ക്യാംപസ്, ഒസ്‌ബോൺ പാർക്ക് ഹോസ്പിറ്റൽ, സ്വാൻ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, അർമഡെയ്ൽ കെംസ്‌കോട്ട് മെമോറിയൽ ഹോസ്പിറ്റൽ, ബെന്റ്‌ലി ഹോസ്പിറ്റൽ, റോക്കിങ്ഹാം ജനറൽ ഹോസ്പിറ്റൽ, പീൽ ഹെൽത്ത് ക്യാംപസ് എന്നീ ആശുപത്രികളിലെ പ്രസവ ശുശ്രൂഷ കേന്ദ്രങ്ങളെക്കുറിച്ചുള്ള അവലോകനം 2012 ലാണ് പ്രഖ്യാപിച്ചത്.
സുരക്ഷ, സേവനങ്ങളുടെ കാര്യക്ഷമത, ജീവനക്കാരുടെ ക്രമീകരണം, പരിപാലന രീതികളിലെ പുതിയ മാതൃകകൾ എന്നിവയാണ് അവലോകന സമിതി പരിശോധിച്ചത്. അതേസമയം അനാവശ്യമായ കാരണങ്ങൾ നിരത്തിയാണ് ആശുപത്രികൾ അടച്ച്പൂട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. ഡോക്ടർമാർ ഈ തീരുമാനത്തെ എതിർക്കുമെന്നാണ് അറിയുന്നത്. പ്രസവ വാർഡ് അടച്ച് പൂട്ടുന്നത് നിലവിൽ ഇവിടെ ചികിത്സയിൽ കഴിയുന്ന ഗർഭിണികളെ ആശങ്കയിലാക്കുമെന്നാണ് ഡോക്ടർമാരുടെ ഭാഷ്യം. ഇത്തരത്തിലൊരു നടപടി അനുയോജ്യമല്ലെന്നും ഇവർ വാദിക്കുന്നു.