- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം : ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരംഭിച്ച സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ. ഗുരുതരമല്ലാത്ത രോഗ ലക്ഷണങ്ങൾ ഉള്ളവർക്കായാണ് എസ്. എൽ. ടി. സി കൾ പ്രവർത്തിക്കുന്നത് എങ്കിലും ആശുപത്രിക്ക് സമാനമായ എല്ലാ സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
200 പേർക്കുള്ള സൗകര്യമാണ് നിലവിൽ ഇവിടെ ഉള്ളത്. ഫ്‌ളൂയിഡ് തെറാപ്പിക്കുള്ള സൗകര്യങ്ങളും ആശുപത്രി കിടക്കകളും ഉൾപ്പടെ ഇവിടെ ക്രമീകരിചിരിക്കുന്നു. രോഗം പെട്ടെന്ന് മൂർച്ഛിക്കുകയാണെങ്കിൽ അടിയന്തരമായി ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ, ഐ. സി. യൂ ക്രമീകരണങ്ങൾ, മൾട്ടി പാരാ മോണിറ്ററുകൾ ഡിഫെബ്രുിലേറ്റർ, ഓക്‌സിജൻ സപ്ലൈ അടക്കമുള്ള ശ്വസന സഹായികൾ, എന്നിവ എസ്. എൽ. ടി. സി യിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എക്‌സ് -റേ, റേഡിയോഗ്രാഫി, ഇ. സി. ജി അടക്കമുള്ള ഉപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
മെഡിക്കൽ സൗകര്യങ്ങൾ :
• 150 ആശുപത്രി കിടക്കകൾ
• 50 സാധാരണ കിടക്കകൾ
• 5 ഐ.സി. യൂ കിടക്കകൾ
• ഐ. സി. യൂ ആംബുലൻസ്
• ബി ലെവൽ ആംബുലൻസ്
• ഐസൊലേഷൻ സൗകര്യത്തോടു കൂടിയ റെസസിറ്റേഷൻ ബേ
• 8 ഹൈ ഡിപെൻഡൻസി യൂണിറ്റുകൾ
• സി. ആർ. എം, ഓൺലൈൻ ഡിസ്‌പെൻസിങ് സൗകര്യങ്ങളോട് കൂടിയ പോർട്ടബിൾ എക്‌സ് റേ സൗകര്യം
• ഇ. സി. ജി മെഷീൻ
• ഡിഫെബ്രുില്ലറേറ്റർ
• ക്രാഷ് കാർട്ട്
• വീഡിയോ ലാറിങ്കോസ്‌കോപ്
• സക്ഷൻ അപ്പാരറ്റസ്
• ഇന്റുബേഷൻ കിറ്റ്
• എമർജൻസി മരുന്നുകൾ
• ഡിജിറ്റൽ തെർമോമീറ്ററുകൾ
• ഡിജിറ്റൽ ബി. പി ഉപകരണങ്ങൾ
• പൾസ് ഓക്‌സിമീറ്ററുകൾ
• കാർഡിയാക് ടേബിൾ
• മറ്റ് ആശുപത്രി ഉപകരണങ്ങൾ
•
രോഗികളുടെ അവസ്ഥ വിലയിരുത്താൻ ഫിസിഷ്യൻ ദിവസവും എസ്. എൽ. ടി. സി യിൽ സന്ദർശനം നടത്തും. 24 മണിക്കൂറും ഡോക്ടറുടെ സേവനം, ഓരോ ഷിഫ്റ്റിലും രണ്ട് നഴ്സ്മാർ, (എമർജൻസി മെഡിസിൻ മുന്പരിചയമുള്ള നഴ്‌സ്മാരുടെ സേവനം ഓരോ ഷിഫ്റ്റിലും), ഓരോ ഷിഫ്റ്റിലും സഹായത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ശുചീകരണം നടത്തുന്ന ആൾ, പുറമെയുള്ള ക്രമീകരണങ്ങൾക്കായി മൂന്നു ജെ. എച്ച്. ഐ മാർ എന്നിവരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ഓരോ രോഗിക്കുമുള്ള സൗകര്യം പ്രത്യേകമായി തിരിച്ചിട്ടുണ്ട്. പത്രങ്ങൾ, സൗജന്യ വൈ -ഫൈ സംവിധാനം, ക്യാരംസ് ഉൾപ്പടെയുള്ള ഇൻഡോർ കളികൾ, കെറ്റിൽ, ടി. വി, വാഷിങ് മെഷീൻ, പ്രത്യേക പാത്രം, ഗ്ലാസ്, ബക്കറ്റ്, കപ്പ്, ചൂടുവെള്ളം, ഓൺലൈൻ ഡെലിവറി എത്തിച്ചു നൽകാനുള്ള സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യത്തെ എസ്. എൽ. ടി. സി യാണ് കറുകുറ്റിയിലെ അഡ്‌ലക്‌സിൽ ഒരുക്കിയിരിക്കുന്നത്.