- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് മണിക്ക് സെക്‌സ്.. പത്ത് മണിക്ക് ഷോപ്പിങ്...അഞ്ച് മണിക്ക് വ്യായാമം...പത്തുമണിക്ക് ഉറക്കം; ഓരോന്നിനും ഓരോ നല്ല സമയം ഉണ്ട്
എല്ലാവർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ടെന്നും അതിനാൽ തോന്നുന്നത് തോന്നുന്ന സമയത്ത് ചെയ്യാമെന്നുമായിരിക്കും മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ ഓരോന്നിനും ഓരോരോ അനുയോജ്യമായ സമയമുണ്ടെന്നും ആ സമയത്ത് അവ ചെയ്താൽ അത്യധികമായ ആഹ്ലാദവും ഗുണവുമുണ്ടാകുമെന്നുമാണ് പുതിയ കണ്ടെത്തൽ. ഇതനുസരിച്ച് ഏഴ് മണിക്ക് സെക്‌സും പത്ത് മണിക്ക
എല്ലാവർക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ടെന്നും അതിനാൽ തോന്നുന്നത് തോന്നുന്ന സമയത്ത് ചെയ്യാമെന്നുമായിരിക്കും മിക്കവരും ധരിച്ചിരിക്കുന്നത്. എന്നാൽ ഓരോന്നിനും ഓരോരോ അനുയോജ്യമായ സമയമുണ്ടെന്നും ആ സമയത്ത് അവ ചെയ്താൽ അത്യധികമായ ആഹ്ലാദവും ഗുണവുമുണ്ടാകുമെന്നുമാണ് പുതിയ കണ്ടെത്തൽ. ഇതനുസരിച്ച് ഏഴ് മണിക്ക് സെക്‌സും പത്ത് മണിക്ക് ഷോപ്പിംഗും അഞ്ച മണിക്ക് വ്യായാമവും പത്ത് മണിക്ക് ഉറക്കവുമാകാമെന്നാണ് വിഗദ്ധർ അഭിപ്രായപ്പെടുന്നത്.
എന്നാൽ ഇത്തരത്തിലല്ല മിക്കവരുടെയും ദിനചര്യകളെന്നും കാണാം. അതായത് രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയിലുള്ള സമയം മൂന്നിലൊന്ന് ബ്രിട്ടീഷുകാരും ജോലി ചെയ്യാൻ പുറത്ത് പോയതായിരിക്കും. കുടുംബത്തിൽ ശേഷിക്കുന്നവർ മാത്രമെ വീട്ടിൽ ഉറങ്ങുന്നുണ്ടാകൂ. ഇതുപോലെത്തന്നെ ആധുനികജീവിതസാഹചര്യങ്ങൾ മൂലം ലോകത്തിന്റെ മിക്കഭാഗങ്ങളിലുള്ളവർക്കും പലപ്പോഴും സമയനിഷ്ഠ പാലിക്കാൻ സാധിക്കാറുമില്ല. ഈ ഒരു സാഹചര്യത്തിലാണ് ആരോഗ്യവിഗദ്ധർ ഓരോന്നിനുമുള്ള ഏറ്റവും ഉചിതമായ സമയക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
രാവിലെ 7നും 8നും മധ്യേസെക്‌സിന് പറ്റിയ സമയം
മനുഷ്യശരീരം ലൈംഗികതയ്ക്ക് വേണ്ടി ഏററവും നന്നായി തയ്യാറെടുക്കുന്ന സമയമാണിത്. ഈ സമയത്താണ് ഏറ്റവും കൂടതൽ സെക്‌സ് ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നതുമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. പുരുഷന്മാരിൽ ടെസ്റ്റോസ്‌റ്റെറോൺ അതിന്റെ പാരമ്യതയിൽ എത്തുന്ന സമയമാണ് രാവിലെ ഏഴ് മണിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സെക്‌സ് തെറാപ്പിസ്റ്റായ സുസി ഹേമാൻ ആണിത് വെളിപ്പെടുത്തുന്നത്. ഈ സമയത്താണ് ഓർഗസ്സം ഏറ്റവും കൂടുതൽ ലഭിക്കുകയെന്നും യൂണിവേഴ്‌സിറ്റി ഓഫ് മോഡെനയിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 8നും 9നും ഇടയിൽ പ്രയാസമേറിയ ജോലികൾ
മനസും ശരീരവും ഏറ്റവും ഊർജസ്വലമായിരിക്കുന്ന സമയമാണിത്. അതിനാൽ ഏറ്റവും പ്രയാസമേറിയ ചെയ്യാൻ അനുയോജ്യമായ സമയം ഇതാണ്. ഈ സമയത്ത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉയർന്ന നിലയിലായിരിക്കുമെന്നാണ് വെയിൽസ് യൂണിവേഴ്‌സിറ്റിയിലെ ബോഡി റിഥംസ് സെന്ററിലെ പ്രഫസറായ സൈമൻ ഫോൽക്ക്‌ലാൻഡ് പറയുന്നത്. ഇതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്
ഉയരുകയും പ്രയാസമേറിയ കാര്യങ്ങൾ നിർവഹിക്കാൻ വേണ്ടുന്ന ഊർജം ലഭിക്കുമെന്നുമാണ് അദ്ദേഹം സമർത്ഥിക്കുന്നത്.
രാവിലെ 10നും 11നും ഇടയിൽ ഷോപ്പിങ്
പണമുണ്ടെങ്കിൽ ഷോപ്പിംഗിന് എപ്പോഴും പോകാമെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? എന്നാൽ രാവിലെ 10നും 11നും ഇടയിലാണ് ഷോപ്പിങ് നടത്താൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് നല്ല ഊർജമുള്ളതിനാൽ ഷോപ്പിംഗിൽ ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് ഗ്ലാസ്‌കോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റായ സ്‌റ്റെഫാനി ബില്ലോ പറയുന്നത്.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ശമ്പളവർധന ചോദിക്കാം
ശമ്പള വർധനവ് ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഏറ്റവും അനുകൂലമായ സമയമാണിത്. ഈ സമയത്ത് എല്ലാവരുടെയും എനർജി ലെവൽ ഉച്ചസ്ഥായിയിലായിരിക്കുന്നതിനാലാണിത്. അതിനാൽ നമുക്ക് ഏർപ്പെടുന്ന ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് നേടിയെടുക്കാനും സാധിക്കുന്നു. ശമ്പള വർധനവിന്റെ കാര്യത്തിൽ ബോസിൽ നിന്ന് പ്രതീക്ഷിച്ച ഉത്തരം കിട്ടുന്നില്ലെങ്കിൽ സ്വന്തം നിലപാടുകൾ ഉറച്ച് വ്യക്തമാക്കാനും ഈ സമയത്ത് കഴിയുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ഊർജം താഴുന്നതിനാൽ നമുക്ക് ആത്മവിശ്വാസം കുറയുകയും വിലപേശാൻ സാധിക്കാതിരിക്കുകയും ചെയ്യുമെന്നാണ് കാം എനർജിയുടെ കർത്താവായ റോബർട്ട് തായർ പറയുന്നത്.
ഉച്ചയ്ക്ക് 1 മണിക്കും 2 മണിക്കും ഇടയിൽ ലഞ്ച്
ശരീരത്തിന്റെ ദഹനശക്തി മുഴുവൻ ശക്തിയിലും പ്രവർത്തിക്കുന്ന സമയാണിത്. അതിനാൽ ലഞ്ചിന് ഏറ്റവും പറ്റിയ സമയവുമാണിതെന്നാണ് ലണ്ടനിലെ സെന്റ് ജോർജ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യനായ കാത്ത് കോളിൻസ് പറയുന്നത്. ഈ സമയത്ത് ഭക്ഷണം വേണ്ടവിധം ദഹിപ്പിക്കാൻ സാധിക്കുന്നു.
ഉച്ചയ്ക്ക് 2നും 3നും ഇടയിൽ കാപ്പി
മിക്കവരും ഈ സമയത്ത് ഉറക്കം തൂങ്ങികളായിരിക്കും. അതിനാൽ ചെറിയ ഉന്മേഷം ലഭിക്കാനായി കാപ്പിയോ ചായയോ കഴിക്കാൻ പറ്റിയ സമയമാണിത്. എന്നാൽ കാപ്പിയോ ചായയോ ദിവസ്ത്തിൽ നാല് കപ്പിൽ ഒതുക്കണമെന്ന് ആരോഗ്യ വിഗദ്ധർ പറയുന്നു. കാപ്പിയേക്കാൾ ചായയാണ് ഉത്തമം. കാരണം ചായക്ക് രക്തത്തിലെ അപകടകരമായ രാസവസ്തുക്കളെ വലിച്ചെടുക്കാനുള്ള കഴിവുണ്ടെന്നും കാൻസറിനെയും ഹൃദയാഘാതത്തെയും ചെറുക്കാൻ സാധിക്കുമെന്നും കോളിൻസ് പറയുന്നു.
ഉച്ചയ്ക്ക് 3നും 4നും ഇടയിൽ റൂട്ട് കനാൽ
രാവിലെ 7നും 9നും ഇടയിലോ വൈകുന്നേരം 5നും 7നും ഇടയിലോ ഉള്ളതിനേക്കാൾ ലോക്കൽ അസ്‌തേഷ്യ മൂന്ന് മടങ്ങ് നേരം ലഭിക്കുക ഈ സമയത്താണ്. അതിനാൽ റൂട്ട്കനാൽ പോലുള്ള ചികിത്സകൾക്കായി ഈ സമയം തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നാണ് ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ പറയുന്നത്. അതിനാൽ കുറെ നേരം വേദന അനുഭവിക്കാതെ രക്ഷപ്പെടാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ് ബിഡിഎയിലെ ജാസിൻത ഇയോ പറയുന്നത്.
വൈകുന്നേരം 5നും 6നും ഇടയിൽ വ്യായാമം
ശരീരത്തിന്റെ പ്രതികരണവും കൈകളും കണ്ണും തമ്മിലുള്ള സമന്വയവും ഈ സമയത്ത് ഏറ്റവും അനുകൂലമാകുന്നതിനാൽ വ്യായാമത്തിന് ഏറ്റവും അനുകൂലമായ സമയം ഇതാണെന്ന് സാൻ ജോസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. ഈ സമയത്ത് ശരീരത്തിന്റെ ഊഷ്മാവും മറ്റ് ഫിസിക്കൽ പാരാമീറ്ററുകളും ഉച്ചസ്ഥായിയിലെത്തുന്ന സമയമായതിനാൽ ഈ സമയത്ത് മസിലുകൾ കൂടുതൽ അയവുള്ളതാവുകയും കൂടുതൽ ശക്തിയുണ്ടാവുകയും വേഗത്തിലുള്ള ശരീരത്തിന്റെ പ്രതികരണമുണ്ടാവുകയും ചെയ്യുന്നതിനാൽ ഈ സമയത്ത് ചെയ്യുന്ന വ്യായാമം ഗുണം ചെയ്യുമെന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നതെന്നാണ് പ്യൂർ ജിമ്മിലെ ഹെഡ് പഴ്‌സണൽ ട്രെയിനറായ ജസ്റ്റിൻ വേ പറയുന്നത്. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ ഈ സമയത്ത് ഏറ്റവും താണ നിരക്കിലായിരിക്കും. അതും ഈ സമയത്തെ വ്യായാമത്തിന് അനുകൂലമാക്കിത്തീർക്കുന്നു. 80ശതമാനം ഒളിമ്പിക്‌സ് റെക്കോർഡുകളും ഈ സമയത്താണ് ഭേദിക്കപ്പെട്ടതെന്നത് ഈ സത്യം സാധൂകരിക്കുന്നു.
വൈകുന്നേരം 6നും 8നും ഇടയിൽ മദ്യപിക്കാം
മദ്യപിക്കണമെങ്കിൽ പറ്റിയ സമയമാണിത്. ഈ സമയത്ത് മിക്ക് ശാരീരിക ധർമങ്ങളും മന്ദസ്ഥായിയിലാകും. അതിനാൽ ആൽക്കഹോളിന് നിങ്ങളുടെ രക്തത്തിന്റെ ഒഴുക്കിനെ സ്വാധീനിക്കാൻ ഏറ്റവും പറ്റിയ സമയമാണിത്. മറിച്ച് ലഞ്ച് ടൈമിൽ മദ്യപിക്കരുതെന്ന് കോളിൻസ് പറയുന്നു. കാരണം ആ സമയത്ത് അഡ്രിനാലിൻ നില താഴുന്നതിനാൽ ആ സമയത്ത് ആൽക്കഹോൾ കഴിച്ചാൽ അത് നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുമെന്നും കോളിൻസ് പറയുന്നു. അക്കാരണത്താൽ കഴിക്കണമെന്നുള്ളവർ മേൽപറഞ്ഞ സമയത്ത് മിതമായ തോതിൽ മദ്യപിക്കുന്നതാണ് നല്ലത്.
രാത്രി 10നും 11നും ഇടയിൽ ഉറക്കം
ഈ സമയത്ത് ശരീരത്തിലെ കോർട്ടിസോൾ താണ നിലവാരത്തിലെത്തും. പകരം ശരീരം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലാട്ടൊനിൻ ഉൽപാദിപ്പിക്കുകയും ചെയ്യും. ഇത് അർധരാത്രിയിലാണ് മൂർധന്യത്തിലെത്തുന്നത്. ഈ സമയത്ത് ഹൃദയമിടിപ്പ് താഴുകയും ഊഷ്മാവ് കുറയുകയും സ്‌ട്രെസ് ഹോർമോൺ മന്ദസ്ഥായിയിലാവുകയും ചെയ്യും. അതായത് നിങ്ങളുടെ ശരീരം പൂർണമായ ഉറക്കത്തിന് തയ്യാറായെന്നാണ് ഇത് കാണിക്കുന്നതെന്നാണ് ലൂഗ്ബറൊ യൂണിവേഴ്‌സിറ്റിയിലെ സ്ലീപ് റിസർച്ച് സെന്ററിലെ പ്രഫസറായ ജിം ഹോൺ പറയുന്നത്.