- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെവ്കോ ജീവനക്കാർക്ക് ബോണസായി കിട്ടുന്നത് 85,000 രൂപ; ഓണത്തിന് ആഴ്ചകൾ ശേഷിക്കെ ബോണസ് ലക്ഷ്യമിട്ട് ഡെപ്യൂട്ടേഷൻ നേടാൻ നേതാക്കളുടെ ശിപാർശ കത്തുമായി ഉദ്യോഗസ്ഥരുടെ കൂട്ടയിടി; തൊഴിൽ രഹിതരെ അവഗണിച്ച് ഇഷ്ടക്കാരായ 150 പേരെ കുത്തിത്തിരുകിയ പട്ടിക സർക്കാരിനു നൽകി കോർപറേഷൻ
തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് 29.5 ശതമാനം എസ്ഗ്രേഷ്യ നൽകാൻ തീരുമാനിച്ചു. ഇതിന്റെ സീലിങ്ങ് 85,000 രൂപയായിരിക്കും. കഴിഞ്ഞ വർഷമിത് 80,000 രൂപയായിരുന്നു. ഓണത്തിന് ജോലി ചെയ്യുന്നവർക്ക് തിരുവോണം അലവൻസായി 2,000 രൂപ നൽകാനും തീരുമാനമായി. കൂടാതെ സ്ഥിരം തൊഴിലാളികൾക്ക് 30,000 രൂപ അഡ്വാൻസായി ലഭിക്കും. ഇതോടെ സി1, സി2, സി3 കാറ്റഗറിയിൽപ്പെട്ട അബ്കാരി തൊഴിലാളികളുടെ കൈയിൽ ഓണത്തിന് ഒരുലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികൾക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകൾക്ക് 10,000 രൂപയും സ്വിപ്പേഴ്സിന് 1,000 രൂപയും ബോണസായി ലഭിക്കും. തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്റേജസ് കോർപ്പറേഷനിലെ തൊഴിലാളി യൂണിനുകളുടെ ആവശ്യം തള്ളി. ഓണത്തിന് ഇക്കുറിയും മദ്യശാലകൾ തുറക്കും. മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇതിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 150 ജീവനക്കാരെ നിയമിക്കാൻ കോർപറേഷൻ സർക്കാരിനോട് അനുമതി തേടി. ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വൻതുക ലക്ഷ്യമിട്ടു സ്വന്തക്ക
തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് 29.5 ശതമാനം എസ്ഗ്രേഷ്യ നൽകാൻ തീരുമാനിച്ചു. ഇതിന്റെ സീലിങ്ങ് 85,000 രൂപയായിരിക്കും. കഴിഞ്ഞ വർഷമിത് 80,000 രൂപയായിരുന്നു. ഓണത്തിന് ജോലി ചെയ്യുന്നവർക്ക് തിരുവോണം അലവൻസായി 2,000 രൂപ നൽകാനും തീരുമാനമായി.
കൂടാതെ സ്ഥിരം തൊഴിലാളികൾക്ക് 30,000 രൂപ അഡ്വാൻസായി ലഭിക്കും. ഇതോടെ സി1, സി2, സി3 കാറ്റഗറിയിൽപ്പെട്ട അബ്കാരി തൊഴിലാളികളുടെ കൈയിൽ ഓണത്തിന് ഒരുലക്ഷത്തിലധികം രൂപയെത്തും. ലേബലിങ് തൊഴിലാളികൾക്ക് 16,000 രൂപയും സെക്യൂരിറ്റി സ്റ്റാഫുകൾക്ക് 10,000 രൂപയും സ്വിപ്പേഴ്സിന് 1,000 രൂപയും ബോണസായി ലഭിക്കും.
തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്റേജസ് കോർപ്പറേഷനിലെ തൊഴിലാളി യൂണിനുകളുടെ ആവശ്യം തള്ളി. ഓണത്തിന് ഇക്കുറിയും മദ്യശാലകൾ തുറക്കും. മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഇതിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 150 ജീവനക്കാരെ നിയമിക്കാൻ കോർപറേഷൻ സർക്കാരിനോട് അനുമതി തേടി. ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വൻതുക ലക്ഷ്യമിട്ടു സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ചിലരുടെ ശ്രമമാണു ഡപ്യൂട്ടേഷനു പിന്നിലെന്നാണു സൂചന.
ബോണസായി ലഭിക്കുന്ന 85,000 രൂപ കൈക്കലാക്കുന്നതിനാണ് ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഡപ്യൂട്ടേഷനു ശ്രമിക്കുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരിക്കുന്നത്. കെഎസ്ആർടിസി, കെൽട്രോൺ, സി ആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.
നിലവിൽ ആവശ്യത്തിനാളുകൾ ഇല്ലെന്നും ഓണക്കാലത്തു ജീവനക്കാരുടെ ആവശ്യം കൂടുമെന്നുമാണു കോർപറേഷന്റ ന്യായീകരണം. അങ്ങനെയെങ്കിൽ വിവിധ കാരണങ്ങളാൽ തുറക്കാൻ കഴിയാതെപോയ അൻപതോളം വിൽപന ശാലകളിലെ ജീവനക്കാരെ പുനർവിന്യസിക്കാം. അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽനിന്നു കൂടുതൽ ആളെയെടുക്കാം. എന്നാൽ ഡപ്യൂട്ടേഷനിലൂടെ കൂടുതൽ ആളുകളെ എടുക്കുന്നതിനാണു താൽപര്യം.