- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെവ്ക്യൂ ആപ്പ് പ്രവർത്തിച്ചത് 234 ദിവസം; രജിസ്റ്റർ ചെയ്തത് മൂന്ന് കോടി മൊബൈൽ നമ്പറുകൾ: വിതരണം ചെയ്തത് 4.1 കോടി ടോക്കണുകൾ
തിരുവനന്തപുരം: പ്രായമായവരിലേക്കും മൊബൈൽ ആപ്പ് എന്ന പ്രയോഗം എത്തിച്ച ബെവ്ക്യൂ ആപ്പ് പ്രവർത്തിച്ചത് 234 ദിവസം. മൂന്ന് കോടി മൊബൈൽ നമ്പറുകളാണ് ആപ്പിൽ രജിസ്റ്റർ ചെയ്തത്. ബെവ്ക്യൂ ആപ്പ് പിൻവലിക്കുമ്പോൾ 4.1 കോടി ടോക്കണുകളാണ് ഇതുവരെ വിതരണം ചെയ്തത്.
37.5 ലക്ഷം പേരാണ് ആപ് ഡൗൺലോഡ് ചെയ്തതെങ്കിലും അടുപ്പക്കാർക്കും മറ്റുമായി ഒന്നിലേറെ നമ്പറുകൾ രജിസ്റ്റർ ചെയ്തതോടെയാണ് ആകെ സംഖ്യ 3 കോടി കടന്നതെന്നു ബവ്ക്യു ആപ് വികസിപ്പിച്ച കൊച്ചിയിലെ ഫെയർകോഡ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നവീൻ ജോർജ് പറഞ്ഞു. പ്രതിദിനം 5 ലക്ഷം ടോക്കണുകൾ വരെ ജനറേറ്റ് ചെയ്യപ്പെട്ട ആപ്പിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി ഒരുലക്ഷം ടോക്കണുകളാണു വിതരണം ചെയ്തത്.
ബവ്‌കോയുടെ വെർച്വൽ ക്യൂ സംവിധാനത്തിനായി ബവ്ക്യു ആപ് കൊണ്ടുവന്നത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. തുടക്കത്തിലുള്ള സാങ്കേതികപ്പിഴവുകൾ കല്ലുകടിയായി. ടെൻഡറിൽ സാങ്കേതിക പരിശോധനയിൽ ഒന്നാമതെത്തിയ കമ്പനി മുന്നോട്ടുവച്ചതു പ്രതിവർഷം 1.85 കോടി രൂപ ചെലവു വരുന്ന പ്ലാറ്റ്‌ഫോമായിരുന്നെങ്കിൽ ബവ്ക്യു ക്വോട്ട് ചെയ്തത് 2.8 ലക്ഷം രൂപയായിരുന്നു.