- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ബിറ്റ്‌കോയിന് ആഗോളതലത്തിൽ വില കൂട്ടുന്നത് വൻ തട്ടിപ്പിന് കളമൊരുക്കാനെന്ന് സൂചന; കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ കരുതൽ നടപടികൾ സ്വീകരിച്ച് സർക്കാർ; മുൻകാലങ്ങളിലെ ഓഹരി കുംഭകോണം പോലെ ബിറ്റ്‌കോയിൻ വിലയും കുത്തനെ വീണേക്കൂം; ക്രിപ്‌റ്റോ കറൻസിയിലെ നിക്ഷേപം ഏതുനിമിഷവും നഷ്ടമാകാമെന്നും മുന്നറിയിപ്പ്; നിക്ഷേപം സ്വീകരിച്ചതെല്ലാം ചെലവിടുന്നത് ഭീകര പ്രവർത്തനത്തിന് ആകാമെന്നും സംശയിച്ച് ഇന്റലിജൻസും
മുംബൈ: ആഗോളതലത്തിൽ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്‌റ്റോ കറൻസി അഥവാ ബിറ്റ് കോയിനനിൽ നിക്ഷേപം നടത്തിയവർക്കെല്ലാം വൻ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോൾ വൻതോതിൽ വില കുതിച്ചുയരുന്നതോടെ കുടുതൽ പേർ ആകൃഷ്ടരാവുകയാണ് ബിറ്റ് കോയിൻ അഥവാ ക്രിപ്‌റ്റോ കറൻസിയിൽ. വർച്വൽ കറൻസിയെന്നും അറിയപ്പെടുന്ന ഈ പുതിയ നിക്ഷേപ ഇടപാട് വൻ തട്ടിപ്പിലേക്കാണ് നീങ്ങുന്നതെന്ന് സൂചനകൾ ലഭിച്ചതോടെ സർക്കാരും ഇതിനെതിരെ ശക്തമായ നീക്കം തുടങ്ങി. ഭീകരപ്രവർത്തനങ്ങൾക്കും മറ്റുമായി പണം സ്വരൂപിക്കാൻ ആയാണ് ഇത്തരത്തിൽ ബിറ്റ്‌കോയിന് വില ക്രമാതീതമായി കൂടുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആഗോളതലത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാനും ശ്രമങ്ങൾ തുടങ്ങി. ഓഹരിവിപണികളിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സംശയം. ബിറ്റ് കോയിന് അടുത്തിടെ വില കൂടിവരുന്നതാണ് ഇത്തരമൊരു സംശയം സാമ്പത്തിക നിരീക്ഷകർ പ്രകടിപ്പിക്കാൻ കാരണം. ഇതോടെ ഇക്കാര്യത്തിൽ കൂടുതൽ കരുതലോടെ നീങ്ങുകയാണ് സർക്കാർ. ബിറ്റ്‌കോയിൻ ബന്ധമുള്
മുംബൈ: ആഗോളതലത്തിൽ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്‌റ്റോ കറൻസി അഥവാ ബിറ്റ് കോയിനനിൽ നിക്ഷേപം നടത്തിയവർക്കെല്ലാം വൻ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോൾ വൻതോതിൽ വില കുതിച്ചുയരുന്നതോടെ കുടുതൽ പേർ ആകൃഷ്ടരാവുകയാണ് ബിറ്റ് കോയിൻ അഥവാ ക്രിപ്‌റ്റോ കറൻസിയിൽ.
വർച്വൽ കറൻസിയെന്നും അറിയപ്പെടുന്ന ഈ പുതിയ നിക്ഷേപ ഇടപാട് വൻ തട്ടിപ്പിലേക്കാണ് നീങ്ങുന്നതെന്ന് സൂചനകൾ ലഭിച്ചതോടെ സർക്കാരും ഇതിനെതിരെ ശക്തമായ നീക്കം തുടങ്ങി. ഭീകരപ്രവർത്തനങ്ങൾക്കും മറ്റുമായി പണം സ്വരൂപിക്കാൻ ആയാണ് ഇത്തരത്തിൽ ബിറ്റ്‌കോയിന് വില ക്രമാതീതമായി കൂടുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആഗോളതലത്തിൽ തന്നെ ഇതിനെ പ്രതിരോധിക്കാനും ശ്രമങ്ങൾ തുടങ്ങി.
ഓഹരിവിപണികളിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സംശയം. ബിറ്റ് കോയിന് അടുത്തിടെ വില കൂടിവരുന്നതാണ് ഇത്തരമൊരു സംശയം സാമ്പത്തിക നിരീക്ഷകർ പ്രകടിപ്പിക്കാൻ കാരണം. ഇതോടെ ഇക്കാര്യത്തിൽ കൂടുതൽ കരുതലോടെ നീങ്ങുകയാണ് സർക്കാർ.
ബിറ്റ്‌കോയിൻ ബന്ധമുള്ള നിക്ഷേപ പദ്ധതികളിലേക്ക് നിങ്ങൾക്ക് ക്ഷണം എത്തിയിട്ടുണ്ടെങ്കിൽ കരുതലോടെ പ്രതികരിക്കണമെന്നാണ് മുന്നറിയിപ്പ്. ലോകമാകെ ഇത്തരമൊരു പണംതട്ടിപ്പ് ട്രെൻഡ് അരങ്ങേറുന്നുണ്ടെന്നാണ് വിലയിരുത്തൽ. വില അനുദിനം ഏറുന്നു എന്ന രീതിയിലാണ് പ്രചരണം വരുന്നത്.
ഇതോടെ ഇതൊരു വലിയ തട്ടിപ്പിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളും പുറത്തുവന്നു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സർക്കാരുകൾ ഇതിനെതിരെ കരുതലോടെയിരിക്കാൻ നീക്കം തുടങ്ങി. ചൊവ്വാഴ്ച ബിറ്റ്‌കോയിൻ വില ഏറ്റവും ഉന്നതിയിലെത്തിയിരുന്നു. 20000 ഡോളർ എന്ന നിലയിൽ വില കുതിച്ചുയരുമെന്ന നിലയിൽ ബിറ്റ് കോയിനിൽ നിക്ഷേപം നടത്താൻ നിരവധി പേരാണ് തയ്യാറായി മുന്നോട്ടുവരുന്നത്.
പക്ഷേ, ഇതൊരു തട്ടിപ്പിന്റെ സൂചനയാണെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന വില ഒരു പക്ഷേ, മണിക്കൂറുകൾക്കകം താഴാമെന്ന സ്ഥിതിയുണ്ടെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഇത്തരത്തിൽ സ്വരൂപിക്കുന്ന പണം വിധ്വംസക-ഭീകര പ്രവർത്തനത്തിനായി ചെലവഴിച്ചേക്കാമെന്ന വിലയിരുത്തലും ഉയരുന്നു. ഇതോടെ നിക്ഷേപം നടത്തിയവർ നിയമവിരുദ്ധമായി ഇത്തരം പ്രവൃത്തികൾക്ക് പണം നൽകിയെന്ന സ്ഥിതിയുണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്.
മറ്റ് ഏത് നിക്ഷേപത്തേക്കാളും കുറഞ്ഞ സമയംകൊണ്ട് ബിറ്റ്‌കോയിനിൽ പണംവാരാമെന്ന പ്രചരണം സജീവമാണ്. ബിറ്റ് കോയിൻ ഇടപാടിൽ എന്തെങ്കിലും തടസ്സമുണ്ടായാൽ നിക്ഷേപിച്ച പണം പിന്നെ തിരിച്ചുകിട്ടില്ലെന്ന ആശങ്കയും ഉണ്ടെങ്കിലും നിരവധി പേരാണ് നിക്ഷേപവുമായി എത്തുന്നത്. ഒരുതരം ചൂതാട്ടമെന്ന നിലയിൽ ബിറ്റ് കോയിനിൽ നടത്തുന്ന നിക്ഷേപം മാറാമെന്ന സ്ഥിതിയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയിൽ ഇൻകംടാക്‌സ് വകുപ്പുതന്നെ ഇക്കാര്യത്തിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബിറ്റ് കോയിനിൽ നിക്ഷേപിക്കുന്നവരെ നിരീക്ഷിച്ചുവരികയാണ് സർക്കാർ ഏജൻസികൾ. ബാംഗ്‌ളൂരിൽ നിന്നുള്ള ഏജൻസികൾ ഉൾപ്പെടെ രാജ്യത്ത് ഒമ്പത് കേന്ദ്രങ്ങളിൽ പരിശോധന നടത്തിവരികയാണ്. ഇടപാടുകൾ നടന്നത് ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, ഗുർഗാവ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണെന്നാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും നടക്കുകയാണിപ്പോൾ.