ഉപ്പും മുളകും മസാലയും ചേർത്ത് എണ്ണയിൽ മുക്കിയെടുത്ത് നേരിട്ട് കനലിൽ വേവിച്ചെടുക്കുന്ന ഇറച്ചിയും മീനുമെല്ലാം കഴിക്കുന്നത് ക്യാൻസറുണ്ടാക്കാൻ കാരണമാകുന്നെന്ന് ഡോക്ടർമാർ. കാനഡയിലെ വാൻകൂവറിൽ നടന്ന ശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ഈ കണ്ടെത്തൽ അവതരിപ്പിച്ചത്.

ഇറച്ചിയോ മീനോ കനലിൽ വേവിട്ടെടുക്കുമ്പോൾ ക്യാൻസറിനു കാരണമാകുന്ന രാസപഥാർത്ഥത്തിന്റെ ഒരു ആവരണം ഇവയിൽ രൂപപ്പെടുന്നു. ഇതോടെ ഇത് പുകവലിയേക്കാളും മദ്യപാനത്തേക്കാളും വലിയ അപകടരകാരിയായിത്തീരുകയും കുടലിൽ ക്യാൻസറുണ്ടാകാൻ കാരണമാകുകയും ചെയ്യുന്നുവെന്ന് സർജറിക്കൽ ഗസ്സ്‌ട്രോഎൻട്രോളജിസ്റ്റ് ഡോക്ടർ എസ് എം ചന്ദ്രമോഹൻ പറയുന്നു.

ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ സർജറിക്കൽ ഗസ്സ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ നടന്നു വരുന്ന പഠനത്തിന്റെ ഭാഗമായി 101 ക്യാൻസർ രോഗികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരുടെ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും പഠനവിധേയമാക്കിയത്.

പിന്നീട് ഈ വിവരങ്ങൾ ആരോഗ്യവാന്മാരായവരുടെ വിവരങ്ങളുമായി് താരതമ്യപ്പെടുത്തി. കനലിൽ വേവിക്കുന്ന ഭക്ഷണം കഴിക്കുന്നവർക്ക് ക്യാൻസർ വരാൻ ഒമ്പതിരട്ടി സാധ്യത കൂടുതലാണെന്നാണ് ഈ പഠനത്തിൽ വ്യക്തമായത്. പുകവലിക്കുന്നവർക്ക് എട്ടിരട്ടിയും മദ്യപിക്കുന്നവർക്ക് നാലിരട്ടിയുമാണ് ക്യാൻസർ സാധ്യതയെന്നും പഠനത്തിൽ കണ്ടെത്തി.

പുകയിട്ട് വേവിക്കുന്ന ഇറച്ചി കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തുന്ന ആദ്യ പഠനമല്ല ഇത്. ബാർബെക്യു, ഗ്രിൽഡ് ഇറിച്ചികൾ ക്യാൻസറുണ്ടാക്കുമെന്ന് അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുണ്ടാക്കാൻ ഉപയോഗിക്കുന്ന ്പാചക വാതകം, കൽക്കരി കനൽ എന്നിവയിൽ നിന്ന് പുറത്ത് വരുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്ന് രാസ വസ്തു ഇറച്ചിൽ പറ്റിപ്പിടിക്കുന്നു. ഈ രാസ വസ്തു മൃഗങ്ങളിൽ ക്യാൻസറുണ്ടാക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഉപ്പും, കൊഴപ്പുമുള്ള ഇറച്ചി വിറകിന്റെയോ കൽക്കരിയുടേയോ കനലിലിട്ട് വേവിച്ചെടുക്കുമ്പോൾ അതിൽ ടാർ പറ്റിപ്പിടിക്കുന്നുണ്ട്. ഇത് ക്യാൻസറിന് കാരണമാകുന്ന ഒന്നാണ്. ഇങ്ങനെ വരുമ്പോൾ പുകവലിക്കുന്നതിനേക്കാൾ അപകടകാരിയാണ് ഈ ഇറച്ചി തിന്നുന്നത്, പഠനത്തിൽ പങ്കെടുത്ത ഡോക്ടർ രാജേന്ദ്രൻ വെല്ലൈസാമി പറയുന്നു.

മറ്റു പല ഘടകങ്ങളും ഈ ക്യാൻസറിനു കാരണാകുന്നുണ്ടെന്നും എന്നാൽ ഇതിലെ അപകടം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.