തിരുവനന്തപുരം: വിമൻ കളക്ടീവിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നടിമാർക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത കൂടുതലൽ മറനീക്കി പുറത്ത് വരികയാണ്. ലക്ഷ്മിപ്രിയ, മിയ, ശ്വേത മേനോൻ തുടങ്ങിയവർ സംഘടനാ രൂപീകരണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഡബ്ല്യൂ സി സിയിൽ നിന്ന് ആരേയും ഒഴിവാക്കിയിട്ടില്ലെന്നും ഏതു സംഘടനയും രൂപീകരിക്കുന്നത് എല്ലവരേയും അറിയിച്ചു കൊണ്ടായിരിക്കില്ല എന്നും സജിത മഠത്തിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിനിമയിൽ നിന്നു നിരവധി പേർ ഇതിൽ അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും സംഘടന രജിസ്റ്റർ ചെയ്യും വരെ കാത്തിരിക്കണം എന്നും സജിത മഠത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെതിരെ രൂക്ഷ പരിഹാസവുമായി ഭാഗ്യലക്ഷമി രംഗത്ത് എത്തി.

ഭാഗ്യലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ ണഇഇ യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ...'