തിരുവനന്തപുരം: സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ എത്തിയ ഭാഗ്യലക്ഷ്മി പാർട്ടി പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി. ഭാഗ്യലക്ഷ്മിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കാനം പറഞ്ഞു. സിപിഐ നേരിന്റെ പാത എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് വാർത്ത പുറത്ത് വന്നത്.

എന്നും ഇടതുപക്ഷ പ്രവർത്തകയായ തനിക്ക് ഏറ്റവും യോജിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന പാർട്ടി ആയതിനാലാണ് സിപിഐ യിൽ ചേരാൻ തീരുമാനിച്ചതെന്നും സിപിഎംമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ ചേരിയിൽ നിൽക്കുമ്പോൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടേയും അംഗത്വം ഭാഗ്യലക്ഷ്മി സ്വീകരിച്ചിരുന്നില്ല. വടക്കാഞ്ചേരി സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുവന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ സിപിഎം നേതാക്കൾ ഭാഗ്യലക്ഷ്മിക്കെതിരെ പ്രതികരിച്ചതല്ലാതെ സംസ്ഥാന നേതാക്കൾ ആരും ഭാഗ്യലക്ഷ്മിയുടെ നിലപാടുകളെ എതിർത്തിരുന്നില്ല.

കോൺഗ്രസ്സും ബിജെപിയും ഭാഗ്യലക്ഷ്മിയെ തങ്ങളുടെ പാർട്ടിയിൽ എത്തിക്കുവാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് തന്റെ ഇടതുപക്ഷനിലപാട് വ്യക്തമാക്കി ഭാഗ്യലക്ഷ്മി സിപിഐയിൽ ചേർന്നത്. സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ വേദികളിൽ ക്ഷണം ഉണ്ടായാൽ പങ്കെടുക്കുമെന്നും സ്ത്രീപക്ഷ വിഷയങ്ങളിൽ ഇപ്പോഴുള്ള നിലപാടുകളിൽ നിന്നും പിന്നോക്കം പോകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഭാഗ്യലക്ഷ്മി ഇനി ചെങ്കൊടി പിടിക്കും....

ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി സിപിഐ യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ എത്തിയ ഭാഗ്യലക്ഷ്മി പാർട്ടി പ്രവേശനം സംബന്ധിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തി. ഭാഗ്യലക്ഷ്മിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കാനം പറഞ്ഞു. എന്നും ഇടതുപക്ഷ പ്രവർത്തകയായ തനിക്ക് ഏറ്റവും യോജിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന പാർട്ടി ആയതിനാലാണ് സിപിഐ യിൽ ചേരാൻ തീരുമാനിച്ചതെന്നും സിപിഎംമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ ചേരിയിൽ നിൽക്കുമ്പോൾ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടേയും അംഗത്വം ഭാഗ്യലക്ഷ്മി സ്വീകരിച്ചിരുന്നില്ല.

വടക്കാഞ്ചേരി സ്ത്രീപീഡന കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുവന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ സിപിഎം നേതാക്കൾ ഭാഗ്യലക്ഷ്മിക്കെതിരെ പ്രതികരിച്ചതല്ലാതെ സംസ്ഥാന നേതാക്കൾ ആരും ഭാഗ്യലക്ഷ്മിയുടെ നിലപാടുകളെ എതിർത്തിരുന്നില്ല. കോൺഗ്രസ്സും ബിജെപിയും ഭാഗ്യലക്ഷ്മിയെ തങ്ങളുടെ പാർട്ടിയിൽ എത്തിക്കുവാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് തന്റെ ഇടതുപക്ഷനിലപാട് വ്യക്തമാക്കി ഭാഗ്യലക്ഷ്മി സിപിഐയിൽ ചേർന്നത്. സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ വേദികളിൽ ക്ഷണം ഉണ്ടായാൽ പങ്കെടുക്കുമെന്നും സ്ത്രീപക്ഷ വിഷയങ്ങളിൽ ഇപ്പോഴുള്ള നിലപാടുകളിൽ നിന്നും പിന്നോക്കം പോകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.