- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവേദ്യം ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോൾ ലോഹിയേട്ടൻ തന്ന ഉപദേശം വലിയ പാഠമായിരുന്നു; എല്ലാവരിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മുന്നോട്ട് പോകണമെന്ന ഉപദേശം അനുസരിച്ചു; അതുകൊണ്ട് ഭാമ തീരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ; ഇന്നും സിനിമാ സെറ്റുകളിൽ പ്രാഥമിക സൗകര്യങ്ങൾക്കുള്ള സുരക്ഷിതമായ സ്ഥലമില്ല; ഭാമയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
2017 ൽ ലോഹിതദാസ് ചി്ത്രമായ നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് ഭാമ.ആദ്യ ചിത്രത്തിലൂടെ മലയാളിത്തമുള്ള നായികാമുഖമായി സിനിമാ ലോകത്തെത്തിയ നടി പിന്നിട് മലയാളത്തിന് പുറമേ കന്നഡയിലും താരമായി മാറി. മലയാള സിനിമായിൽ നിന്നും ഏറെ കാലമായി മാറി നില്ക്കുന്ന ഭാമ അടുത്തിടെ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ജീവിതത്തിന്റെ യാഥാർഥ്യം അറിഞ്ഞു കൊണ്ടാണ് ഞാൻ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോൾ ലോഹിയേട്ടൻ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു.'സിനിമയിൽ മുന്നോട്ടു പോകുമ്പോൾ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സൈറ്റുകൾ. എല്ലാവരിൽ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതുകൊണ്ട് ഭാമ തീരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ.'ഭാമ പറയുന്നു. ഡബ്ലിയു.സി.സിയും താരസംഘടനയായ എ എം എം എയുമായുള്ള വിഷയങ്ങളെക്കുറിച്ചും താരം പ്
2017 ൽ ലോഹിതദാസ് ചി്ത്രമായ നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരസുന്ദരിയാണ് ഭാമ.ആദ്യ ചിത്രത്തിലൂടെ മലയാളിത്തമുള്ള നായികാമുഖമായി സിനിമാ ലോകത്തെത്തിയ നടി പിന്നിട് മലയാളത്തിന് പുറമേ കന്നഡയിലും താരമായി മാറി. മലയാള സിനിമായിൽ നിന്നും ഏറെ കാലമായി മാറി നില്ക്കുന്ന ഭാമ അടുത്തിടെ സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
'ജീവിതത്തിന്റെ യാഥാർഥ്യം അറിഞ്ഞു കൊണ്ടാണ് ഞാൻ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോൾ ലോഹിയേട്ടൻ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു.'സിനിമയിൽ മുന്നോട്ടു പോകുമ്പോൾ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സൈറ്റുകൾ. എല്ലാവരിൽ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതുകൊണ്ട് ഭാമ തീരെ ഫ്രണ്ട്ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ.'ഭാമ പറയുന്നു.
ഡബ്ലിയു.സി.സിയും താരസംഘടനയായ എ എം എം എയുമായുള്ള വിഷയങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു. 'ഡബ്ല്യു.സി.സി പറയുന്ന കുറേ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഇന്നും സിനിമാസൈറ്റുകളിൽ പ്രാഥമിക സൗകര്യങ്ങൾക്കുള്ള സുരക്ഷിതമായ സ്ഥലമില്ല. ആവശ്യപ്പെട്ടാൽ മാത്രമേ സീനിയർ ആർട്ടിസ്റ്റുമാർക്കു പോലും കാരവാൻ അനുവദിക്കാറുള്ളൂ.
ഈ ബ്രേക്ക് എന്നെ ഒരുപാട് ക്ലെൻസ് ചെയ്തിട്ടുണ്ട്. എന്റെ അഭിരുചിയിലും ചിന്തകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അത്തരം നല്ലൊരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ. രണ്ടാംവരവിൽ ഉജ്ജ്വലമാക്കാം എന്ന കോൺഫിഡൻസ് കിട്ടിയിട്ടുണ്ട്.' നടി വ്യക്തമാക്കുന്നു.
സിനിമയിൽ നിന്നും തന്നെ പുറത്താക്കാൻ ചിലർ ശ്രമിക്കുന്നതായി നടി ഭാമ നേരത്തെ ആരോപിച്ചത് വാർത്തയായിരുന്നു. താനാരു സിനിമ ഏറ്റെടുത്ത് കഴിഞ്ഞാൽ സംവിധായകർക്ക് അജ്ഞാത ഫോൺ കോളുകൾ വരും. ഇവർ വിവാഹിതരായാൽ, മറുപടി എന്നീ സിനിമകളുടെ ചിത്രങ്ങളുടെ സംവിധായകർക്ക് ഇത്തരത്തിൽ കോളുകൾ വന്നിരുന്നതായി നടി പറഞ്ഞിട്ടുണ്ട്. തന്നെ പുറത്താക്കാൻ ശ്രമിച്ചത് ആരാണെന്ന് കണ്ടുപിടിച്ചിട്ടുണ്ടെന്നും എന്നാൽ പേര് പുറത്ത് പറയാൻ കഴിയില്ലെന്നും ഭാമ പറഞ്ഞിട്ടുണ്ട്.
2017 ൽ റിലീസിനെത്തിയ രാഗ എന്ന കന്നഡ ചിത്രമായിരുന്നു ഭാമ നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. മലയാളത്തിൽ മറുപടിയായിരുന്നു നടിയുടെ അവസാന സിനിമ. ഇനി മണി ളിയൻ, കണ്ണീരിനും മധുരം, ഖിലാഫത്ത് എന്നിങ്ങനെ മൂന്ന് സിനിമകളാണ് ഭാമയുടേതായി വരാനിരിക്കുന്നത്.