ടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനി മുൻപും ഒരുസിനിമായ നടിക്ക് നേരെ ക്വട്ടേഷൻ പീഡനം നടത്തിയിട്ടുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ആ നടി താനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഭാമ. ഒരു ക്വട്ടേഷൻ ആക്രമണവും തനിക്കു നേരെ ഉണ്ടായിട്ടില്ലെന്നും ഭാമ പറയുന്നു.

രണ്ട് വർഷം മുമ്പ് പൾസർ സുനി പ്രമുഖ സംവിധായകന്റെ സിനിമകളിലൂടെ നായിക പദവിയിലെത്തിയ ഒരു യുവനടിയെ പീഡിപ്പിച്ചെന്നും പ്രമുഖ നിർമ്മാതാവ് നൽകിയ ക്വട്ടേഷനായിരുന്നു അതെന്നും നടി സംഭവത്തോടെ സിനിമയിൽ സജീവമല്ലാതായെന്നും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാമയുടെ പ്രതികരണം.

പൾസർ സുനിയുടെ ക്വട്ടേഷൻ പീഡനത്തിന് ഇരയായത് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ ഒരു നടിയാണെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ആക്രമണത്തിന് ശേഷം സിനിമയിൽ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ നടി താനല്ലെന്ന് ഒരു പ്രമുഖ മാധ്യമത്തോടാണ് ഭാമ പ്രതികരിച്ചത്.

ലോഹിതദാസിന്റെ 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. ഇടക്കാലത്ത് സിനിമയിൽ സജീവമല്ലാതിരുന്ന താരം അടുത്തയിടയ്ക്കാണ് വീണ്ടും മലയാളത്തിൽ സജീവമായത്. ഇക്കാരണങ്ങൾക്കൊണ്ട് ഭാമയാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തയിലെ 'നായിക' എന്ന പ്രചരണമുണ്ടായിരുന്നു. ഇതോടെയാണ് ഭാമ തന്നെ വാർത്ത തള്ളി രംഗത്തുവന്നത്.