തിരുവനന്തപുരം: സംയുക്ത കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിത്.

കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ബന്ദിൽ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ. രാഗേഷ് എംപി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരേ വെള്ളിയാഴ്ച വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. തെരഞ്ഞൈടുപ്പിനു ശേഷം സംസ്ഥാനത്തും സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.