- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുള്ള യുഎൻഎയുടെ അനിശ്ചിതകാല സമരത്തിന് നേരെ ഭാരത് ആശുപത്രി മാനേജ്മെന്റിന്റെ പകപോക്കൽ; ഗതാഗതം തടസ്സപ്പെടുത്തുന്നെന്നും ഡോക്ടർമാരേയും മറ്റ് നഴ്സുമാരേയും ഭീഷണിപ്പെടുത്തുന്നെന്നും പരാതി; ഓപ്പറേഷൻ തീയ്യറ്ററിൽ മുൻപരിചയം ഇല്ലാത്തവരെ ഡ്യൂട്ടിക്ക് നിയോഗിച്ച രോഗികളുടെ ജീവൻ കൊണ്ടും ആശുപത്രി അധികാരികൾ പന്താടുന്നു
കോട്ടയം: അകാരണമായി പിരിച്ചുവിട്ട കോട്ടയം ഭാരത് ഹോസ്പിറ്റലിലെ ഒമ്പത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന് നേരെ മാനേജ്മെന്റിന്റെ പകപോക്കൽ. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ കേസുകൾ കൊടുത്ത്, ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. ആശുപത്രിക്ക് മുന്നിലെ ഗതാഗതം തടസ്സപ്പെടുത്തുന്നു, ഡോക്ടർമാരേയും മറ്റ് നഴ്സുമാരേയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ നിരവധി പരാതികളാണ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമ്മാരെ ഉപയോഗിച്ച് കൊടുത്തിരിക്കുന്നത്. ആശുപത്രിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. ഈ മാസം ഏഴാം തിയതിമുതലാണ് യുഎൻഎയുടെ നേതൃത്വത്തിൽ ഭാരത് ആശുപത്രിയിൽ നഴ്സിംങ് ജീവനക്കാർ സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വാക്ക് പോലും ധിക്കരിച്ച് 9 നഴ്സുമാരെ പ്രതികാര നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടുവെന്നാണ് യുഎൻഎ ആരോപിക്കുന്നത്. 12 മണിക്കൂർ ഡ്യൂട്ടിയിക്കിടയിൽ
കോട്ടയം: അകാരണമായി പിരിച്ചുവിട്ട കോട്ടയം ഭാരത് ഹോസ്പിറ്റലിലെ ഒമ്പത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തിന് നേരെ മാനേജ്മെന്റിന്റെ പകപോക്കൽ. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ കേസുകൾ കൊടുത്ത്, ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. ആശുപത്രിക്ക് മുന്നിലെ ഗതാഗതം തടസ്സപ്പെടുത്തുന്നു, ഡോക്ടർമാരേയും മറ്റ് നഴ്സുമാരേയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ നിരവധി പരാതികളാണ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമ്മാരെ ഉപയോഗിച്ച് കൊടുത്തിരിക്കുന്നത്. ആശുപത്രിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാധ്യമങ്ങൾ വഴി പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.
ഈ മാസം ഏഴാം തിയതിമുതലാണ് യുഎൻഎയുടെ നേതൃത്വത്തിൽ ഭാരത് ആശുപത്രിയിൽ നഴ്സിംങ് ജീവനക്കാർ സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വാക്ക് പോലും ധിക്കരിച്ച് 9 നഴ്സുമാരെ പ്രതികാര നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടുവെന്നാണ് യുഎൻഎ ആരോപിക്കുന്നത്. 12 മണിക്കൂർ ഡ്യൂട്ടിയിക്കിടയിൽ വീട്ടിൽ നിന്ന് കൊണ്ടുവന്ന ആഹാരം പോലും കഴിക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സമരം തുടങ്ങിയ ദിവസം തന്നെ ആശുപത്രിയിൽ നാല് മേജർ ഓപ്പറേഷനുകളാണ് നടന്നത്. ഡോക്ടർമാരൊടൊപ്പം നഴ്സിംങ് ജോലികൾ ചെയ്യാൻ ഓപ്പറേഷൻ തീയ്യറ്ററിൽ കയറിയത് ഒരു മുൻപരിചയവും ഇല്ലാത്ത, തിയറ്റർ ഉപകരണങ്ങൾ കഴുകിവെയ്ക്കുന്ന നഴ്സിംങ് ഇതര സ്റ്റാഫുകളാണെന്ന് യൂണിറ്റ് പ്രസിഡന്റ് അശ്വതി ആരോപിച്ചു. വളരെ കുറഞ്ഞ ശമ്പളത്തിലാണ് ഞങ്ങൾ ഇവിടെ ജോലി ചെയ്യുന്നത്.
മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഏതൊക്കെ തരത്തിലുള്ള പ്രതികാര നടപടികൾ ഉണ്ടായാലും വിജയം കണ്ടേ സമരം നിർത്തുവെന്ന് യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഒരേ ശബ്ദത്തിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. അപ്പോൾ ആ പരിഗണന തിരിച്ചും മാനേജ്മെന്റ് കാണിക്കണം. ആശുപത്രി മുതലാളി പറ്റാവുന്നിടത്തുനിന്നൊക്കെ കമ്മീഷൻ പറ്റുന്നുണ്ട്. അത്രയൊന്നും ഞങ്ങൾക്ക് വേണ്ട, ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം മാത്രം മതി. നഴ്സുമ്മാർ ഉറച്ച ശബ്ദത്തോടെ പറയുന്നു. നഴ്സുമ്മാരുടെ സമരം 12 ദിവസം പിന്നിടുമ്പോഴും ഇതുവരെ, മാനേജ്മെന്റ് ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ശനിയാഴ്ച മനുഷ്യാവകാശ കമ്മീഷൻ സമരകേന്ദ്രം സന്ദർശിച്ച് സമരക്കാരിൽ നിന്ന് വിവരങ്ങൾ തേടും.
യുഎൻഎ ആരംഭിച്ചത് മുതൽ മാനേജ്മെന്റ് യുഎൻഎ നഴ്സുമ്മാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ മുഴുവൻ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാനാണ് യുഎൻഎ തീരുമാനം. എന്നിട്ടും മാനേജ്മെന്റ് സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപക സമരമാക്കിയ ഇതിനെ മാറ്റുമെന്ന് യുഎൻഎ സംസ്ഥാന വക്താക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം സമരം നടത്തുന്ന ജീവനക്കാർക്കെതിരെ മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ തുടരുകയാണ്, ഫീമെയിൽ നഴ്സുമ്മാരുടെ ഭർത്താക്കന്മാരെപ്പോലും മാനേജ്മെന്റ് അധികൃതർ വിളിച്ചുഭീഷണിപ്പെടുത്തുന്നതായി സമര വളണ്ടിയർമാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ എച്ച് ആർ ജീവനക്കാരൻ സമരപ്പന്തലിന് മുന്നിലെത്തി അസഭ്യമായ പ്രദർശനം നടത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഴ്സുമ്മാരായ പെൺകുട്ടികൾക്ക് മുമ്പിൽ സിബ്ബ് ഊരിക്കാണിച്ചുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. വലിയ പ്രതിഷേധത്തെത്തുടർന്ന് അസഭ്യ പ്രദർശനം നടത്തിയ എച്ച് ആർ ജീവനക്കാരൻ ബാബൂവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇഎസ്ഐ ആനുകൂല്യത്തിന് അർഹരായ രോഗികളിൽ നിന്ന്പോലും വലിയ തുക അഡ്‌മിഷൻ സമയത്ത് തന്നെ മുൻകൂറായി വാങ്ങിയതിന് ശേഷമാണ് അഡ്‌മിറ്റ് ചെയ്യുന്നതെന്നും സമരം ചെയ്യുന്ന നഴ്സുമ്മാർ ചൂണ്ടിക്കാട്ടുന്നു.