- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂര്‍ ബോട്ട് ദുരന്തം : പ്രതികളെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം : വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം : 22 പേര് മരണപ്പെട്ട താനൂര്‍ ബോട്ട് ദുരന്തത്തിലെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ഹാജരാവാന്‍ ചീഫ് സെക്രട്ടറി തയ്യാറാവാത്തത് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ്. ആറു സിറ്റിങ്ങുകള്‍ നടന്നിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും തങ്ങള്‍ തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ഹാജരാവാന്‍ തയ്യാറായിട്ടില്ല. ജസ്റ്റിസ് […]
മലപ്പുറം : 22 പേര് മരണപ്പെട്ട താനൂര്‍ ബോട്ട് ദുരന്തത്തിലെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ഹാജരാവാന്‍ ചീഫ് സെക്രട്ടറി തയ്യാറാവാത്തത് പ്രതികളെ രക്ഷിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ്. ആറു സിറ്റിങ്ങുകള്‍ നടന്നിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും തങ്ങള്‍ തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് മുമ്പില്‍ ഹാജരാവാന്‍ തയ്യാറായിട്ടില്ല. ജസ്റ്റിസ് മോഹനന് തന്നെ ഈ അവഗണനയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാറിന് എന്താണ് പറയാനുള്ളത് എന്ന് ബോധിപ്പിക്കാന്‍ പോലും ചീഫ് സെക്രട്ടറിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ഇന്നേവരെ കമ്മീഷനു മുന്പില് ഹാജര്‍ ആയിട്ടില്ല.
ദുരന്തത്തില്‍ പെട്ടവരുടെ തുടര്‍ ചികിത്സക്ക് ആവശ്യമായി വന്ന പണം അനുവദിച്ചു കിട്ടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജുഡീഷ്യല്‍ കമ്മീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷനെ അവഗണിച്ച് ഈ കേസും സ്വാഭാവിക മറവിയിലേക്ക് തള്ളാനുള്ള സര്‍ക്കാര്‍ ശ്രമം ഇവിടെ നടക്കില്ലെന്നും എക്സിക്യൂട്ടീവ് മുന്നറിയിപ്പുനല്‍കി.
ജില്ലാ പ്രസിഡണ്ട് നാസര്‍ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ വി സഫീര്‍ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണന് കുനിയില്‍, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂര്‍, ജാഫര്‍ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയില്‍, ബിന്ദു പരമേശ്വരന്, നൗഷാദ് ചുള്ളിയന്‍, അഷ്റഫലി കട്ടുപ്പാറ, ഖാദര്‍ അങ്ങാടിപ്പുറം, അഷറഫ് കെ കെ എന്നിവര്‍ സംസാരിച്ചു.