വടക്കാങ്ങര: വടക്കാങ്ങര എം.എം. എല്‍. പി സ്‌കൂള്‍ റിട്ട. അദ്ധ്യാപകന്‍, ദീര്‍ഘകാലം വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറുമായിരുന്ന കരുവാട്ടില്‍ അബൂബക്കര്‍ മൗലവി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് ഖാദി എ സിദ്ധീഖ് ഹസ്സന്‍ മൗലവി ഉദ്ഘാടനം ചെയ്തു. വടക്കാങ്ങര പ്രദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, നവോത്ഥാന സംരംഭംങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുകയും നിര്‍ലോഭമായി സഹായിക്കുകയും സമൂഹത്തിലെ ദരിദ്രരും അശരണരുമായ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവാനകള്‍ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി കാലത്ത് തന്നെ ജനസേവന രംഗത്ത് തന്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു അബൂബക്കര്‍ മൗലവിയെന്ന്
അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചപി.കെ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. ടി ഉണ്ണീന്‍ മൗലവി, യു.പി മുഹമ്മദ് ഹാജി, സി.ടി അബ്ദുല്‍ ഖയ്യൂം മാസ്റ്റര്‍, എ.ടി മുഹമ്മദ്, കെ.പി യൂസഫ് മാസ്റ്റര്‍ പട്ടിക്കാട്, കെ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടില്‍ അധ്യക്ഷത വഹിച്ചു. ടി ശഹീര്‍ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി പ്രദേശിക അമീര്‍ സി.പി കുഞ്ഞാലന്‍ കുട്ടി സ്വാഗതവും പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.