- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലിയം ഇന്ത്യയുമായി കൈകോര്‍ത്ത് ആലപ്പി റിപ്പിള്‍സ്
ആലപ്പുഴ: സാന്ത്വന പരിചരണ മേഖലയിലെ പ്രമുഖരായ പാലിയം ഇന്ത്യയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കേരള ക്രിക്കറ്റ് ലീഗ് ടീം ആലപ്പി റിപ്പിള്‍സ്. പാലിയത്തിനായുള്ള ധനസമാഹരണത്തിനും ബോധവല്‍ക്കരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആലപ്പി റിപ്പിള്‍സ് ഭാഗമാകും. തുടക്കമെന്ന നിലയില്‍, ടീം 5 ലക്ഷം രൂപ പാലിയം ഇന്ത്യയ്കായി സംഭാവന നല്‍കും. ഇതിന്റെ ഭാഗമായി, കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി റിപ്പിള്‍സിന്റെ ഒരു മത്സരത്തില്‍ പാലിയം ഇന്ത്യയെ പ്രധിനിധികരിക്കുന്ന പ്രേത്യേക ജേഴ്സി ധരിക്കും. ഡോ. എം. ആര്‍. രാജഗോപാല്‍ സ്ഥാപകനും ചെയര്‍മാനുമായിട്ടുള്ള പാലിയം […]
ആലപ്പുഴ: സാന്ത്വന പരിചരണ മേഖലയിലെ പ്രമുഖരായ പാലിയം ഇന്ത്യയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കേരള ക്രിക്കറ്റ് ലീഗ് ടീം ആലപ്പി റിപ്പിള്‍സ്. പാലിയത്തിനായുള്ള ധനസമാഹരണത്തിനും ബോധവല്‍ക്കരണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആലപ്പി റിപ്പിള്‍സ് ഭാഗമാകും. തുടക്കമെന്ന നിലയില്‍, ടീം 5 ലക്ഷം രൂപ പാലിയം ഇന്ത്യയ്കായി സംഭാവന നല്‍കും. ഇതിന്റെ ഭാഗമായി, കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി റിപ്പിള്‍സിന്റെ ഒരു മത്സരത്തില്‍ പാലിയം ഇന്ത്യയെ പ്രധിനിധികരിക്കുന്ന പ്രേത്യേക ജേഴ്സി ധരിക്കും.
ഡോ. എം. ആര്‍. രാജഗോപാല്‍ സ്ഥാപകനും ചെയര്‍മാനുമായിട്ടുള്ള പാലിയം ഇന്ത്യ രാജ്യത്തുടനീളം രോഗികള്‍ക്ക് ഗുണമേന്മയുള്ള സാന്ത്വന പരിചരണവും ഫലപ്രദമായ വേദന ആശ്വാസവും നല്‍കുന്നതിന് ലക്ഷ്യമിട്ട് 2003-ല്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ്. പാലിയം ഇന്ത്യയ്ക്കായുള്ള ധനസമാഹരണം മിലാപ്പ് ഫണ്ട് റൈസിംഗ് വഴിയായിരിക്കും ആലപ്പി റിപ്പിള്‍സ് നടത്തുന്നത്.
കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ വന്നുകഴിയുമ്പോള്‍ അവര്‍ക്ക് ഒരുപാട് സഹായവും പിന്തുണയും വേണ്ടിവരുന്ന സമയമാണ്. ആ സമയങ്ങളില്‍ അവരെ നോക്കാന്‍ ആളില്ലാതിരിക്കുക എന്നത് ശാരീരികമായും മാനസികമായും തളര്‍ത്തുന്ന ഒരു കാര്യമാണ്. അത്തരമൊരു അവസ്ഥയിലുള്ളവര്‍ക്ക് ഏറെ സഹായകമാകുന്ന ഒന്നാണ് പാലിയം ഇന്ത്യയെ പോലുള്ളവര്‍. സഹായമാവിശ്യമുള്ളവര്‍ക്ക് അങ്ങോട്ട് പോയി പരിചരണവും ചികിത്സക്കുവേണ്ട സഹായങ്ങളും ചെയ്തുകൊടുക്കുക എന്നത് ഏറെ മനുഷ്യത്വം നിറഞ്ഞ, പ്രശംസനീയമായ സംഭവമാണ്. അങ്ങനെയുള്ള പാലിയം ഇന്ത്യയുമായി ആലപ്പി റിപ്പിള്‍സും ചേര്‍ന്നു സഹകരിക്കുമെന്ന കാര്യം കേട്ടപോലെ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ വളരെ അധികം സന്തോഷം തോന്നി. ഇത്തരം നന്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് അവര്‍ക്ക് ഒരു കൈത്താങ്ങാവുക എന്ന് പറയുന്നത് തന്നെ അഭിമാനം തരുന്ന കാര്യമാണെന്ന് ആലപ്പി റിപ്പിള്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ പറഞ്ഞു.
ബുദ്ധിമുട്ടനുഭവിക്കുന്നവരെ പിന്തുണക്കുകയെന്ന നമ്മുടെ ഉത്തരവാദിത്വം സമൂഹത്തോട് പറയുവാന്‍ വളരെ മികച്ച ഒരു ആശയമാണ് ആലപ്പി റിപ്പിള്‍സുമായുള്ള സഹകരണം. ഇത് ഇനിയും ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒരു പ്രവര്‍ത്തനം കായിക രംഗത്തെ മറ്റ് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള സഹകരണത്തിന് പ്രചോദനവും മാതൃകയായും മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പാലിയം ഇന്ത്യ ചെയര്‍മാന്‍ ബിനോദ് ഹരിഹരന്‍ പറഞ്ഞു.