പുകവലിരഹിതഭവനം പദ്ധതിയുടെ ഭാഗമായി അമൃതയില്‍ ശില്പശാല
കൊച്ചി: പുകവലിരഹിതഭവനം പദ്ധതിയുടെ ഭാഗമായി അമൃത ആശുപത്രിയില്‍ ശില്പശാല സംഘടിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും (എന്‍ എച്ച് എം) സഹകരണത്തോടെ അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്. മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേഷ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ സവിത, അമൃത ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.പ്രതാപന് നായര്‍, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.എസ്.അശ്വതി, […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: പുകവലിരഹിതഭവനം പദ്ധതിയുടെ ഭാഗമായി അമൃത ആശുപത്രിയില്‍ ശില്പശാല സംഘടിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും (എന്‍ എച്ച് എം) സഹകരണത്തോടെ അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗമാണ് ശില്പശാല സംഘടിപ്പിച്ചത്. മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേഷ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ സവിത, അമൃത ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.പ്രതാപന് നായര്‍, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.എസ്.അശ്വതി, പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. കെ.ആര് തങ്കപ്പന്, ഡോ.കെ.എന്‍ പണിക്കര്‍, ഡോ.ശോഭ ജോര്‍ജ്ജ്, ഡോ.ശ്രീലക്ഷ്മി മോഹന്‍ദാസ്, ഡോ.കെ സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാ സ്വയം സഹായ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് പുകവലിരഹിതഭവനം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി നഗരപരിധിയിലും ചേരാനല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലുമായി 7000 ത്തോളം ഓളം വീടുകളില്‍ അമൃതയിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വീടുകളിലെ പുകവലി സംബന്ധിച്ച പഠനം നടത്തിയിരുന്നു.
30 ക്ലസ്റ്ററുകളില്‍ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും കൂടി ചേര്‍ന്നാണ് ഈ പഠനം വിജയകരമായി നടത്തിയത്. ഈ പദ്ധതിയുടെ തുടര്പ്രവര്ത്തനങ്ങള്ക്കായാണ് ഓരോ ക്ളസ്റ്ററുകളില്‍ നിന്നുമുള്ള ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചത്.