അയ്യങ്കാളി ദിനാചരണവും നിലമ്പൂരില്‍ 314 ദിവസത്തെ സമരത്തിലൂടെ അവകാശങ്ങള്‍ നേടിടെുത്ത ബിന്ദു വൈലാശേരി നയിച്ച ആദിവാസി ഭൂസമര പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും 'മഹാത്മ അയ്യന്‍ കാളി ദിന'ത്തോടനുബന്ധിച്ച് നാളെ (2024 ഓഗസ്റ്റ് 28) നടക്കും.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അയ്യന്‍ കാളി അനുസ്മരണ പ്രഭാഷണം നടത്തും. വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ മുഖ്യ പ്രഭാഷണം നടത്തും.ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടത്ത് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഭൂസമര പ്രവര്‍ത്തകരെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ച് ആനയിക്കും.

ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴ്പറമ്പ്, വൈസ് പ്രസിഡന്റ് കൃഷ്ണന്‍ കുനിയില്‍,രജിത മഞ്ചേരി,ശ്യാംജിത്ത്, മജീദ് ചാലിയാര്‍,മുഹമ്മദ് കുട്ടി എളമ്പിലാകോട്, സവാദ് മൂലേപാടം എന്നിവര്‍ പങ്കെടുക്കും.
ആദിവാസി ഭൂസമര പ്രവര്‍ത്തകരുടെ കലാവിഷ്‌കാരങ്ങള്‍ അരങ്ങേറും.