- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി പുതുപ്രതിഭകള്‍
കൊച്ചി : പിഎന്‍ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2024ല്‍ മിന്നും പ്രകടനംകാഴ്ച വെച്ച് പ്രതിഭകള്‍. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 600 ഓളം പേരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ബാഡ്മിന്റണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൂര്‍ണമെന്റിന് ഇക്കൊല്ലം വേദിയായത് കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയമാണ്. ആകെ 10 കളിക്കാരാണ് വിവിധയിനങ്ങളില്‍ ജേതാക്കളായത്. ഓരോ പ്രായത്തിലുമുള്ളവര്‍ക്കും പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. എല്ലാ ഇനത്തിലും വാശിയേറിയ മത്സരമാണ് നടന്നത്. അണ്ടര്‍ 9 ബോയ്സ്സ് സിംഗിളില്‍ നവനീത് ഉദയനെ […]
കൊച്ചി : പിഎന്‍ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 2024ല്‍ മിന്നും പ്രകടനംകാഴ്ച വെച്ച് പ്രതിഭകള്‍. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 600 ഓളം പേരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ബാഡ്മിന്റണ്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൂര്‍ണമെന്റിന് ഇക്കൊല്ലം വേദിയായത് കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയമാണ്. ആകെ 10 കളിക്കാരാണ് വിവിധയിനങ്ങളില്‍ ജേതാക്കളായത്.
ഓരോ പ്രായത്തിലുമുള്ളവര്‍ക്കും പ്രത്യേക വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. എല്ലാ ഇനത്തിലും വാശിയേറിയ മത്സരമാണ് നടന്നത്. അണ്ടര്‍ 9 ബോയ്സ്സ് സിംഗിളില്‍ നവനീത് ഉദയനെ തോല്പിച്ച് ആദം നൗജാസ് ജേതാവായി.(15-11 & 15-10) അണ്ടര്‍ 9 പെണ്‍കുട്ടികളുടെ മത്സരത്തില്‍ നിവേദ്യ അജി ആണ് വിജയി. തന്‍വി സുഖേഷ് രണ്ടാം സ്ഥാനത്തെത്തി.(15-3 &15-6)
അണ്ടര്‍ 11 വിഭാഗത്തിലെ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഹാദി ഹംദാനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ഇഷാന്‍ദേവ് ഐവത്തുക്കല്‍ ജേതാവായി.(15-12 &15-13) പെണ്‍കുട്ടികളുടെ മത്സരത്തില്‍ ദക്ഷിണ സിപി ഒന്നാംസ്ഥാനവും നിധി ബി നായര്‍ രണ്ടാംസ്ഥാനവും സ്വന്തമാക്കി. (15-11 &15-7)
13 വയസിനു താഴെയുള്ളവരുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ശിവ ഷൈന്‍ ആണ് ചാമ്പ്യന്‍. ഫൈനലില്‍ മാനവേദ് രതീഷിനെയാണ് തോല്പിച്ചത്.(15-10& 15-13) പെണ്‍കുട്ടികളുടെ മത്സരത്തില്‍ സാന്‍വിയ കെയെ രണ്ടാംസ്ഥാനത്താക്കി ആഞ്ജലീന എലിസബത്ത് രാജു കിരീടമണിഞ്ഞു.(15-8, 4-15 &19-17)
അണ്ടര്‍ 15 വിഭാഗത്തില്‍ വാശിയേറിയ കൗമാരപ്പോരാട്ടത്തിനാണ് കാണികള്‍ സാക്ഷിയായത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വരുണ്‍ എസ് നായര്‍ ഉം (15-12, 11-15 &15-7) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അക്സ മേരി സിഎയുമാണ് ചാമ്പ്യന്മാര്‍. ശബരി പ്രശാന്തും സാന്‍വിയ കെയും രണ്ടാം സ്ഥാനത്തെത്തി. (156 &15-4)
അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ ജോ ഫ്രാന്‍സിസ് വിജയിച്ചു. ധാര്‍മിക് ശ്രീകുമാറിനെയാണ്ഫൈനലില്‍ തോല്പിച്ചത്.(15-8 & 15-7)പെണ്‍കുട്ടികളുടെ മത്സരത്തില്‍ ശ്രേയ ശ്രീനിഷിനെ നെ തോല്പിച്ച് ദൃശ്യ വിജേഷ് ചാമ്പ്യനായി.(15-10&15-11)
ഇസാഫ് ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് രജീഷ് കളപുരയില്‍, സി ജി എക്‌സിക്യൂട്ടീവ് ഇന്‍ഷുറന്‍സ് മാനേജര്‍ ആനി ഫെയ്ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് മാനേജര്‍ സുമയ്യ ഹസ്സന്‍, ലൈഫ് പോര്‍ട്ട്ഫോളിയോ മാനേജര്‍ ജാക്സണ്‍ ചാക്കോ, മുന്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ താരം ജസീല്‍ ഇസ്മായില്‍, ആര്‍.എസ്.സി സെക്രട്ടറി അഡ്വ. എസ്.എ.എസ് നവാസ്, ഐആര്‍എസ് (റിട്ട.) എന്നിവരുടെ സാന്നിധ്യത്തില്‍ സമാപനചടങ്ങുകള്‍ ശ്രദ്ധേയമായി. വിജയികളായ പ്രതിഭകള്‍ക്ക് അവര്‍ ജെബിസി ട്രോഫി സമ്മാനിച്ചു.
കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും അവരെ മാനസികമായും ശാരീരികമായും ശക്തിപ്പെടുത്താനും സ്പോര്‍ട്സിന് കഴിയുമെന്ന് പി.എന്‍.ബി മെറ്റ്ലൈഫ് എംഡിയും സിഇഒയുമായ സമീര്‍ ബന്‍സാല്‍ പറഞ്ഞു. കായിക മത്സരങ്ങള്‍ക്ക് സാധാരണക്കാരുടെ ജീവിതങ്ങളെ മാറ്റിമറിക്കാന്‍ കഴിയുമെന്നും അദ്ദേഹംപറഞ്ഞു. ടൂര്‍ണമെന്റില്‍ വിജയികളായവരെ അദ്ദേഹം അഭിനന്ദിച്ചു.
തുടര്‍ച്ചയായ രണ്ടുവര്‍ഷം ലോകത്തെ ഏറ്റവും വലിയ ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന ഖ്യാതി തുടരുകയാണ് പി.എന്‍.ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്. വേള്‍ഡ്റെക്കോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യയില്‍ നിന്നും ചെറുപ്രായത്തിലേ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഏറെ നിര്‍ണായകമായ ഒരു ടൂര്‍ണമെന്റായി പി.എന്‍.ബി മെറ്റ്ലൈഫ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്. മുന്‍പതിപ്പുകളില്‍ ടൂര്‍ണമെന്റിന്റെ സംഘാടനത്തില്‍ കാഴ്ചവെച്ചമികവിന്റെയും വന്‍ പങ്കാളിത്തത്തിന്റെയും തെളിവാണ് ഈ ലോകറെക്കോര്‍ഡ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ കളിക്കാരെ ടൂര്‍ണമെന്റിലേക്ക് ആകര്‍ഷിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ബാഡ്മിന്റണിലെ അറിയപ്പെടുന്ന വ്യക്തികളുടെ പിന്തുണയും ടൂര്‍ണമെന്റിനുണ്ട്. സാത്വിക റാങ്കി റെഡ്ഢി, ചിരാഗ്ഷെട്ടി, പ്രകാശ് പദുകോണ്‍, അശ്വിനിപൊന്നപ്പ, വിമല്‍ കുമാര്‍, ചേതന്‍ ആനന്ദ് എന്നീതാരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. നൂതന ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍ അക്കാദമിയായ ജെബിസി ബൂട്ട്ക്യാമ്പില്‍ ഈ താരങ്ങള്‍, പുതിയ പ്രതിഭകളുമായി അവരുടെ അനുഭവങ്ങളും പാഠങ്ങളും പങ്കുവെയ്ക്കാറുണ്ട്. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് അവരുടെ കഴിവുകളുടെ മൂര്‍ച്ചകൂട്ടുന്നതിനും പുതിയതന്ത്രങ്ങള്‍ മനസ്സിലാക്കുന്നതിനും ഏറെ സഹായകരമാണ് ഈ താരങ്ങളുടെ സാന്നിധ്യം.
ഈ ടൂര്‍ണമെന്റിന്റെ ഇക്കൊല്ലത്തെ അടുത്തഘട്ടം മുംബൈയില്‍ ഓഗസ്റ്റ് 27ന് ് ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും മുംബൈ അന്തേരി സ്പോര്‍ട്ട്സ് കോംപ്ലക്സില്‍ എത്തി, ഭാവിയിലെ ബാഡ്മിന്റണ്‍ ഇതിഹാസങ്ങളുടെ പ്രകടനം നേരിട്ട് കാണാവുന്നതാണ്.