കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതല്‍ ആഗസ്ത് 28 അയ്യന്‍കാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയില്‍ ബാലഭവന്‍ ചെയര്‍മാന്‍ വി.കെ പ്രശാന്ത് എം എല്‍ എയ്ക്കും കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എയ്ക്കുമൊപ്പം ബാലഭവന്‍ വിദ്യാര്‍ഥികള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് 'നവോത്ഥാന കേരളം' എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായുള്ള പ്രസംഗ മത്സരം നടന്നു. ബാലഭവന്‍ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് വി കെ നിര്‍മല കുമാരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ കെ രാജന്‍ , ബാലഭവന്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു . നവോത്ഥാനവാരത്തിന്റെ ഭാഗമായി ആഗസ്ത് 25ന് രാവിലെ 9.30 മുതല്‍ കുട്ടികള്‍ക്കായി ചിത്രകല, സാഹിത്യ രചനാമത്സരങ്ങളും വൈകുന്നേരം 5 മണിക്ക് കനകക്കുന്ന് പ്രവേശനകവാടത്തിനു മുന്നില്‍ 'നവോദയം' ഡോക്യു്ഡ്രാമ അരങ്ങേറും. ആഗസ്ത് 28 അയ്യന്‍കാളി ദിനത്തില്‍ വെള്ളയമ്പലം അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. വൈകുന്നേരം 4.30 മുതല്‍ ബാലഭവന്‍ ആഡിറ്റോറിയത്തില്‍ നവോത്ഥാന സദസ്സ് നടക്കും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.