- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിക്കംപള്ളില്‍ അഡ്വ. കെ.റ്റി. മത്തായി മെമ്മോറിയല്‍ ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ 18 ടീമുകള്‍
ആലപ്പുഴ: ജോണ്‍സ് അംബ്രല - കരിക്കംപള്ളില്‍ അഡ്വ. കെ.റ്റി. മത്തായി മെമ്മോറിയല്‍ ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ പത്തും പെണ്‍കുട്ടികളുടെ എട്ടും പ്രമുഖ ടീമുകള്‍ പങ്കെടുക്കും.
2024 ജൂലൈ 19 മുതല്‍ 21 വരെ ആലപ്പുഴ വൈഎംസിഎ സംഘടിപ്പിക്കുന്ന ത്രിദിന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പി.ഒ. ഫിലിപ്പ് മെമ്മോറിയല്‍ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോംപ്ലക്സിലാണ് നടത്തുന്നത്.
വിജയിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ക്ക് എവര്‍ റോളിങ് ട്രോഫികളും മെഡലുകളും മറ്റും സമ്മാനിക്കും. സീസണിലെ ആദ്യ അംഗീകൃത സ്കൂള്‍ ടൂര്‍ണമെന്റാണിത്.
പങ്കെടുക്കുന്ന 18 ടീമുകള്‍. ആണ്‍കുട്ടികള്‍: മാന്നാനം സെന്റ് എഫ്രേംസ്, ആലപ്പുഴ ജ്യോതിനികേതന്‍, കൊരട്ടി ലിറ്റില്‍ ഫ്ലവര്‍, കുന്നംകുളം ഗവണ്മെന്റ് സ്പോര്‍ട്സ്, വാഴക്കുളം കാര്‍മല്‍, പുളിങ്കുന്ന് സെന്റ് ജോസഫ്സ്, കോട്ടയം ഗിരിദീപം, മലപ്പുറം ഗവണ്മെന്റ് സ്പോര്‍ട്സ്, കോഴിക്കോട് സില്‍വര്‍ ഹില്‍സ്, തിരുവനന്തപുരം സെന്റ് ജോസഫ്സ്.
പെണ്‍കുട്ടികള്‍: കൊരട്ടി ലിറ്റില്‍ ഫ്ലവര്‍, ആലപ്പുഴ ജ്യോതിനികേതന്‍, കോട്ടയം മൗണ്ട് കാര്‍മല്‍, തേവര സേക്രഡ് ഹാര്‍ട്ട്, കോഴിക്കോട് സില്‍വര്‍ ഹില്‍സ്, കൊല്ലം ഓക്സ്ഫോര്‍ഡ്, ആലപ്പുഴ സെന്റ് ജോസഫ്സ്, കോഴിക്കോട് പ്രോവിഡന്‍സ്.
കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷനും (കെബിഎ) ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ അസോസിയേഷനും (എഡിബിഎ) അംഗീകരിച്ച ടൂര്‍ണമെന്റാണിതെന്ന് വൈഎംസിഎ പ്രസിഡന്റ് മൈക്കിള്‍ മത്തായി വ്യക്തമാക്കി.