കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വിലമതിക്കാനാവാത്തത്: കാന്തപുരം
കോഴിക്കോട്: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ജീവിത നിലവാര ഉയര്‍ച്ചയിലും പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗദി ചാപ്റ്റര്‍ മീറ്റപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയര്‍ന്നുവരുന്നതില്‍ പ്രവാസി മലയാളികള്‍ നടത്തിയ ഇടപെടല്‍ കേരളത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ നാടിനെ ചേര്‍ത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞുമര്കസ് ഗ്ലോബല്‍ ചീഫ് എക്സിക്യൂട്ടീവ് […]
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ജീവിത നിലവാര ഉയര്‍ച്ചയിലും പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗദി ചാപ്റ്റര്‍ മീറ്റപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയര്‍ന്നുവരുന്നതില്‍ പ്രവാസി മലയാളികള്‍ നടത്തിയ ഇടപെടല്‍ കേരളത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ നാടിനെ ചേര്‍ത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞുമര്കസ് ഗ്ലോബല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി പി ഉബൈദുല്ല സഖാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ്, ശരീഫ് കാരശ്ശേരി, മുഹ്യിദ്ദീന് സഅദി കൊട്ടുക്കര, ഉമര്‍ ഹാജി വെളിയങ്കോട്, ബാവ ഹാജി കൂമണ്ണ, മര്‍സൂഖ് സഅദി കാമില്‍ സഖാഫി, സി ടി മുഹമ്മദ് അലി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി. നാളെ (ഓഗസ്റ്റ് 07) ന് നടക്കുന്ന മീറ്റപ്പില്‍ കുവൈറ്റ്, മലേഷ്യ, യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും.