ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ കള്ളക്കേസില്‍പ്പെടുത്തി തുറുങ്കിലടച്ചത്

അപലപനീയവും ഭരണഘടന ലംഘനവുമാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാനരാഷ്ട്രീയകാര്യ സമിതിയംഗം മെല്‍വിന്‍ വിനോദ് അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകളെ അകാരണമായി തുറങ്കിലടച്ച കിരാതമായ നടപടിക്കെതിരെ

ആം ആദ്മി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി എജീസ് ഓഫീസിലേക്ക്

നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ആദിവാസി യുവാക്കള്‍ക്ക് ജോലി നല്‍കുന്നത് മനുഷ്യകടത്തും മതപരിവര്‍ത്തനവുമാണെന്ന് നിലപാടെടുത്ത ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജോലിചെയ്ത് ജീവിക്കാനുള്ള ആദിവാസികളുടെ ഭരണഘടനപരമായ അവകാശത്തെയാണ്ഇല്ലാതാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.ഛത്തീസ്ഗട്ടില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഭരണഘടനാപരമായിമതപരിവര്‍ത്തനവും മനുഷ്യക്കടത്തും കുറ്റങ്ങള്‍ ചാര്‍ത്തപ്പെടാന്‍ കഴിയില്ലയെന്ന് ബോധ്യമുള്ളപോലീസ് ബജരംഗദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും നിര്‍ദ്ദേശവും കാരണമാണ്കന്യാസ്ത്രീമാര്‍ക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് വിനു കെ, സെക്രട്ടറി അജീന്ദ്രകുമാര്‍എല്‍.എന്‍, ജില്ലാ രാഷ്ട്രീയകാര്യ സമിതി അംഗം ജയേഷ് ജെ എസ്, സംസ്ഥാന ഐ ടിഅംഗം എല്‍. സജയ്കുമാര്‍, സംസ്ഥാന സോഷ്യല്‍ മീഡിയ വൈസ് പ്രസിഡന്റ് ദീപുമോന്‍ പാറശാല, ജില്ലാ വൈസ് പ്രസിഡന്റ് ഷാഭ ഭാസി, ജില്ലാ ജോയിന്റ് സെക്രട്ടറിഅജിദാസ് സി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ബിബിന്‍ എസ് ബി, ജില്ലാജോയിന്റ് സെക്രട്ടറി റിഫാസ് റഹീം എന്നിവര്‍ പ്രസംഗിച്ചു.