കൊച്ചി: തൃശൂരില്‍ നടന്ന ഓള്‍ കേരള ഫാര്‍മസി ഇന്റര്‍ കൊളീജിയറ്റ് ത്രോ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസി ടീം ജേതാക്കളായി.

ഫൈനലില്‍ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് കോളേജ് ഓഫ് ഫാര്‍മസി ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (15-2, 15-2 ) കീഴടക്കിയത്.ടൂര്‍ണമെന്റിലെ മികച്ച കളിക്കാരിയായി അമൃത സ്‌കൂള്‍ ഓഫ് ഫാര്‍മസിയിലെ ഹയാന ഫാത്തിമയെ തിരഞ്ഞെടുത്തു.