- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആലപ്പി റിപ്പിള്‍സ്
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗില്‍ ഒന്നാം പതിപ്പില്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയതയില്‍ ഏറെ മുന്നിലെത്തി ആലപ്പി റിപ്പിള്‍സ്. വിവിധ പ്ലാറ്റഫോമുകളില്‍ ജനപിന്തുണയുടെ കാര്യത്തില്‍ ആദ്യ സീസണ്‍ കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ കരുത്തുകാട്ടി, ഒരു ലക്ഷം ഫോളോവേഴ്‌സിന് മുകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു ആലപ്പി റിപ്പിള്‍സിന്. ഇത്തരം നേട്ടം കൈവരിക്കുന്ന ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യ ടീം ആയിരിക്കും ആലപ്പി റിപ്പിള്‍സ്.
തൊട്ടടുത്ത മറ്റു ടീമിനെക്കാളും പലമടങ്ങ് കൂടുതലാണ് റിപ്പിള്‍സിന്റെ ജനപിന്തുണ. തുടക്കം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം ആയ ഇന്‍ഫ്‌ലുന്‍സര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതും മറ്റും ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആലപ്പിക്ക് നല്‍കി.
ഏകദേശം 4 കോടി ആളുകളിലേക്കാണ് ആലപ്പിയുടെ റീലുകളും പോസ്റ്റുകളും എത്തിച്ചേര്‍ന്നത്. അതില്‍ 20 ലക്ഷം ആളുകള്‍ സ്ഥിരമായി പോസ്റ്റുകള്‍ വീക്ഷിച്ചു. യൂട്യൂബില്‍ ലോഞ്ച് ചെയ്ത ആലപ്പി റിപ്പിള്‍സ്‌ന്റെ തീം സോങ് 10 ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. ഈ സീസണിലെ ഏറ്റവും ജനപ്രീതി നേടിയ പാട്ടും ഇത് തന്നെ.
കേരളത്തില്‍ നടന്ന ആദ്യത്തെ ക്രിക്കറ്റ് ലീഗിന് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത് വലിയ സ്വീകരണമാണ്. ആദ്യസീസണില്‍തന്നെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുപ്പത്തിനായിരത്തിലധികം (30.6K) ഫോളോവേഴ്സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ലീഗായി കെസിഎല്‍ മാറി. ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കെസിഎലിനു മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര പ്രീമിയര്‍ ലീഗും (58.4K) യുപി ടി20യും (37.7K) രണ്ടു സീസണുകളില്‍ നിന്നാണ് നേടിയത് എന്നതും ശ്രദ്ധേയമാണ്. കെസിഎലിനുവേണ്ടി ട്വിന്റിഫസ്റ്റ് സെഞ്ച്വറി മീഡിയയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പ്രചാരണം നിരീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.