കൊച്ചി : അമൃത ആശുപത്രിയിലെ സൈക്കാട്രി വിഭാഗവും, ക്ലിനിക്കല്‍ സൈക്കോളജി വിഭാഗവും ചേര്‍ന്ന് അദൃശ്യം എന്ന പേരില്‍ ഡ്രാമ അവതരിപ്പിച്ചു.

സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും മാനസിക രോഗങ്ങളേയും വിഷയമാക്കി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ആണ് ഡ്രാമ അവതരിപ്പിച്ചത്.

ഇതിനു ശേഷം പൊതുജനങ്ങള്‍ക്കായി സംവാദവും സംഘടിപ്പിച്ചിരുന്നു. കൊച്ചി അമൃത ആശുപത്രി സൈക്കാട്രി വിഭാഗം മേധാവി ഡോ. ബിന്ദു മേനോന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി