- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത ആശുപത്രിയില്‍ ഹൃദയദിന വാക്കത്തോണും, സൗജന്യ ഹൃദയ പരിശോധനയും സംഘടിപ്പിച്ചു
കൊച്ചി: ലോക ഹൃദയദിനത്തിന്റെ ഭാഗമായി അമൃത ആശുപത്രിയില്‍ വാക്കത്തോണും, സൗജന്യ ഹൃദയ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു .ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ചും,ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്.വാക്കത്തോണും, സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും ഗ്യാസ്‌ട്രോഎന്‍ട്രോളജി ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രിയ നായര്‍ ഉദ്ഘാടനം ചെയ്തു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഹൃദയാരോഗ്യ പരിശോധനകളും കൊച്ചി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 വ്യക്തികള്‍ക്ക് രക്തപരിശോധനകളും സ്‌കാനിങ്ങും സൗജന്യമായി നടത്തുന്നുണ്ട്. നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണിന്റെ റെറ്റിനയുടെ സ്‌കാനുകള്‍ വിശകലനം ചെയ്ത് ഹൃദ്രോഗ സാധ്യത വിലയിരുത്താനുള്ള പരിശോധനയും ഇതില്‍ ഉള്‍പ്പെടുന്നു.
കാര്‍ഡിയോളജി മേധാവി ഡോ. രാജേഷ് തച്ചത്തൊടിയില്‍, ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സരിത ശേഖര്‍ എന്നിവര്‍ ഹൃദയദിന സന്ദേശങ്ങള്‍ നല്‍കി. സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 150 ലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.