- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത ആശുപത്രിയില്‍ ഹെമറ്റോളജി സമ്മേളനം ചക്രവ്യൂഹ് സംഘടിപ്പിച്ചു
കൊച്ചി: അമൃത ആശുപത്രിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗവും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായാണ് 'ചക്രവ്യൂഹ്' സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയ സമ്മേളനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയ്ക്ക് പുറമെ ചികിത്സാ മാര്‍ഗങ്ങള്‍, ആധുനിക മരുന്നുകള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം അമൃത ആശുപത്രിയിലെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.
ബാംഗ്ലൂര്‍ സെയിന്റ്. ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ഹെമറ്റോളജി റിസേര്‍ച് വിഭാഗം മേധാവി ഡോ. അലോക് ശ്രീവാസ്തവ, ചെക്ക് റിപ്പബ്ലിക്കിലെ മാസറിക് യൂണിവേഴ്‌സിറ്റി ഹെമറ്റോളജി കണ്‍സല്‍ട്ടന്റ് ഡോ. ജന്‍ ബ്ലെറ്റണി, ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ജോസഫ് ജോണ്‍, കൊച്ചി അമൃത ആശുപതിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഹെമറ്റോളജി രംഗത്തെ യുവ ഡോക്ടര്‍മാര്‍ക്കായി ക്രമീകരിച്ച പരിശീലന പരിപാടികളും തത്സമയ ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഹെമറ്റോളജി ചികിത്സാ മേഖലയെ കൂടുതല്‍ നവീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ആരോഗ്യ വിദഗ്ദര്‍ മുന്നോട്ടു വെച്ചു.