- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത ആശുപത്രിയില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗം നഴ്സുമാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു
കൊച്ചി: അമൃത ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സിംഗിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിലെ ദേശീയ ഫാക്കല്‍റ്റി നഴ്സ് ലെഫ്. സ്റ്റെല്ല ടിമങ്, പാലിയം ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റിലെ ക്ലിനിക്കല്‍ ട്രെയിനിംഗ് വിഭാഗം മേധാവി ഷീബ. ആര്‍.എസ്. എന്നിവര്‍ നേതൃത്വം നല്‍കിയ സെഷനുകളില്‍, പാലിയേറ്റീവ് കെയറിലെ നഴ്‌സുമാര്‍ പാലിക്കേണ്ട അടിയന്തരപരമായ പ്രവര്‍ത്തന രീതികളും, രോഗികളോടുള്ള സമീപനങ്ങളും ഉള്‍പ്പെടെ നഴ്‌സിംഗ് പ്രാക്ടീസിന്റെ പ്രധാന കാര്യങ്ങള്‍ വിശദീകരിച്ചു.
ഓണ്‍ലൈനും, ഓഫ്ലൈനുമായി നടന്ന ശില്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ്റി അന്‍പതിലേറെ നഴ്സുമാര്‍ പങ്കെടുത്തു.
Next Story