- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയശസ്ത്രക്രിയാ സ്‌ക്രീനിങ് ക്യാമ്പ് ' ഹൃദയാമൃതം' 6 ന്
കോഴിക്കോട്: മലബാര്‍ മേഖലയിലെ കുട്ടികള്‍ക്കായി കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദയശസ്ത്രക്രിയാ സ്‌ക്രീനിങ് ക്യാമ്പ് ' ഹൃദയാമൃതം 2024 ' സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6 ന് രാവിലെ 9 മണി മുതല്‍ 3 വരെ വെള്ളിമാടുകുന്ന് അമൃതകൃപ സ്‌പെഷ്യാലിറ്റി ക്ലിനിക്കിലാണ് ക്യാമ്പ്.
കോഴിക്കോട്, മലപ്പുറം,കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ടെക്‌നോപോളിസിന്റെ സഹകരണത്തോടെ ക്യാമ്പ് നടത്തുന്നത്.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ എക്കോകാര്‍ഡിയോഗ്രാഫി ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും സൗജന്യമായിരിക്കും. ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ ഇവ സൗജന്യമായി ലഭ്യമാക്കും.
രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി 9744894949, 8921508515 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കൊച്ചി അമൃത ആശുപത്രിയില്‍ ഇതുവരെ ഹൃദയശസ്ത്രക്രിയ നടത്തിയ കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തു ചേരലും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ മലബാര്‍ മേഖലയില്‍ കഴിഞ്ഞ 15 വര്‍ഷമായി ഇത്തരത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നുണ്ട്. മലബാര്‍ മേഖലയിലെ കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം കോഴിക്കോട് സംഘടിപ്പിച്ച വിവിധ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത കുട്ടികളില്‍ നൂറിലധികം പേര്‍ക്ക് കൊച്ചി അമൃത ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയയും തുടര്‍ചികിത്സയും സൗജന്യമായി ചെയ്തു നല്‍കിയതായി മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജറി വിഭാഗം മേധാവി ഡോ.പി.കെ ബ്രിജേഷ്, ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. സി ശ്രീകുമാര്‍, റോട്ടറി ക്ലബ് കൊച്ചിന്‍ ടെക്‌നോപോളിസ് പ്രസിഡന്റ് ജെറി തോമസ്, വേണു താമരശ്ശേരി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു