- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തദാന ദിനത്തില്‍ സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ആദരിച്ച് അമൃത ആശുപത്രി
കൊച്ചി: തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയിലും രക്തദാനം എന്ന മഹനീയ കര്‍മ്മത്തില്‍ പങ്കെടുക്കുന്ന നൂറ്റി നാല്‍പ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയില്‍ നടന്ന രക്തദാന ദിനാചരണത്തില്‍ ആദരിച്ചു.
ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈല്‍ ബസ്സിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ സ്വാമി പൂര്‍ണാമൃതാനന്ദ പുരിയുടെ നേതൃത്വത്തില്‍ നടന്ന വാഹന പൂജയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ബ്ലഡ് മൊബൈല്‍ ബസ് യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സിബി ടോം നിര്‍വഹിച്ചു.
ഏതാണ്ട് 80 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ബ്ലഡ് ബസില്‍ ഒരേസമയം അഞ്ചുപേര്‍ക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഒരു മെഡിക്കല്‍ യൂണിറ്റായും ഇത് പ്രവര്‍ത്തിക്കും. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി ആണ് ബ്ലഡ് മൊബൈല്‍ ബസ് അമൃത ആശുപത്രിക്ക് സംഭാവന ചെയ്തത്.
രക്തദാന ദിനാചരണത്തിന്റെ ഉദ്ഘാടനം അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ നിര്‍വഹിച്ചു. കൊച്ചി അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍ രക്തദാന ദിന സന്ദേശം നല്‍കി.
രക്ദാന ദിനാചരണ ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ നമ്പൂതിരി, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയേഷ്, പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ റോയ് വര്‍ഗീസ്, ശിവാനന്ദന്‍, രാജേഷ് കളരിക്കല്‍, സാബു കരിക്കാശ്ശേരി, ക്യാബിനറ്റ് ട്രഷറര്‍ പീറ്റര്‍ സെബാസ്റ്റ്യന്‍, ജോസ് മംഗലി, പ്രോജക്ട് ഡയറക്ടര്‍ ശ്രീകുമാര്‍, ജോര്‍ജ് സാജു, എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മനോജ്. കെ., കൊച്ചി അമൃത ആശുപത്രി അഡിഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി. ബീന, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഡോ. അജോയ് മേനോന്‍, ഡോ. പ്രതാപന്‍ നായര്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ഡോ. രഹ്ന, ഡോ. ഉണ്ണികൃഷ്ണന്‍ മേനോന്‍ , ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. വീണ ഷേണായ്, ഡോ. ലിന്‍ഡ ജോണ്‍, എച്ച്.ഡി.എഫ്.സി. ബാങ്ക് സ്റ്റേറ്റ് ഹെഡ് ലക്ഷ്മിനാരായണ്‍ യാരജോന്ന തുടങ്ങിയവര്‍ പങ്കെടുത്തു.