- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസ് 2026 നു കൊച്ചി അമൃത ആശുപത്രി വേദിയാകും
കൊച്ചി: ലോകപ്രശസ്ത മൈലോമ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസ്സിന് അമൃത ആശുപത്രി വേദിയാകും. മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോള തലത്തില്‍ നടക്കുന്ന മാറ്റങ്ങളെ ഒന്നിച്ചുകൂട്ടുന്ന ഹെമറ്റോളജി സമ്മേളനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസ് 2026 ജനുവരി 9 മുതല്‍ 11 വരെ ആണ് നടക്കാനിരിക്കുന്നത്.
വിശ്വപ്രശസ്തരായ 15 അന്താരാഷ്ട്ര ഫാക്കല്‍റ്റികളും രാജ്യത്തെ പ്രമുഖ മൈലോമ വിദഗ്ധരുമായിരിക്കും കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഫെല്ലോകള്‍, നഴ്‌സുമാര്‍, ഹെമറ്റോളജി ടീമുകള്‍ എന്നിവര്‍ക്കായി അറിവ് പങ്കിടുന്ന വേദിയാകും ഇത്. ഡയഗ്‌നോസിസ്, റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്‍, നവീന ചികിത്സാമാര്‍ഗങ്ങള്‍, ഇമ്യൂണോ തെറാപ്പി, ട്രാന്‍സ്പ്ലാന്റേഷന്‍, എം.ആര്‍.ഡി. മോണിറ്ററിംഗ്, സപ്പോര്‍ട്ടീവ് കെയര്‍, സര്‍വൈവര്‍ഷിപ്പ് തുടങ്ങി മൈലോമ ചികിത്സാരംഗത്ത് വേഗത്തില്‍ വിപുലമാകുന്ന മേഖലകളിലെ പുതിയ അറിവുകളും പഠനങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും.
ഡെലിഗേറ്റുകള്‍ക്ക് അന്താരാഷ്ട്ര വിദഗ്ധരുടെ ലക്ചറുകള്‍, പാനല്‍ ചര്‍ച്ചകള്‍, കേസുകള്‍ ആസ്പദമാക്കിയ ക്ലിനിക്കല്‍ ഡെലിബറേഷനുകള്‍, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവ ലഭ്യമായിരിക്കും. രാജ്യത്തെ മൈലോമ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിലും ഭാവിയിലുള്ള ചികിത്സാ രീതികളെ രൂപപ്പെടുത്തുന്നതിലും ഈ അക്കാദമിക് സമ്മേളനം നിര്‍ണായക പങ്കുവഹിക്കും.ആരോഗ്യരംഗത്തെ എല്ലാ പ്രൊഫഷണലുകളും ഈ ശാസ്ത്രീയ മഹാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ നിര്‍ദേശിക്കുന്നു.




