ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. മന:ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ആലീസ് പൗലോസ് മുഖ്യപ്രഭാഷണം നടത്തി. മന:ശാസ്ത്ര വകുപ്പ് മേധാവി ഡോ. സി. എ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു. എല്‍. ജി. സോന, കെ. ആര്‍. ആതിര, പി. എസ്. സനുഷ എന്നിവര്‍ പ്രസംഗിച്ചു. മാനസികാരോഗ്യം പ്രമേയമാക്കി വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.