കൊച്ചി: വിശ്വസംവാദകേന്ദ്രം കൊച്ചി ഏര്‍പ്പെടുത്തുന്ന പ്രൊഫ.എം.പി. മന്മഥന്‍ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംരംഭകത്വവും സാമ്പത്തിക വളര്‍ച്ചയും വിഷയമായ വാര്‍ത്തകള്‍ / സ്റ്റോറികളുമാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അച്ചടി, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം, രണ്ടു വിഭാഗത്തിനും വെവ്വേറെ അവാര്‍ഡുകള്‍ ഉണ്ടായിരിക്കും.

2025 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ എന്നിവയുടെ രണ്ട് പകര്‍പ്പുകള്‍ ഏപ്രില്‍ 20ന് ഉള്ളില്‍ താഴെപ്പറയുന്ന ഇ മെയില്‍/ വിലാസത്തില്‍ ലഭ്യമാക്കണം.

വിലാസം: സെക്രട്ടറി, വിശ്വസംവാദകേന്ദ്രം, മൂന്നാംനില, ലക്ഷ്മിബായ് ടവര്‍, ടി.ഡി. റോഡ്, എറണാകുളം- 682035

ഫോണ്‍&വാട്‌സാപ്പ് : 8075358759

ഇ മെയില്‍: info@vskkerala.com