- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗാതുരമായ അവസ്ഥ മനുഷ്യരാശിയുടെ പ്രാരംഭ കാലം മുതല്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ് -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കൊച്ചി: മനുഷ്യരാശിയുടെ പ്രാരംഭ കാലം മുതല്‍ വേദന ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്നും ദേശീയ ആരോഗ്യ നയം അതുകൊണ്ടാണ് പാലിയേറ്റീവ് കെയറിന് പ്രാധാന്യം നല്‍കുന്നത് എന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അമൃത റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്കിന്റെയും സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍മാരുടെ തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതിയായ അമൃത ആന്വല്‍ റിവ്യൂ ഇന്‍ പാലിയേറ്റീവ് മെഡിസിന്‍ പ്രോഗ്രാമിന്റെയും പെയിന്‍ ആന്റ് പാലിയേറ്റിവ് രോഗികള്‍ക്കായുള്ള സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കര്‍മ്മമാണ് ആരാധനയെന്ന തത്വത്തെ അമൃത പ്രവര്‍ത്തിയിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം ഉപജീവനത്തിന് വേണ്ടി മാത്രമുള്ളതാവരുതെന്ന് മാതാ അമൃതാനന്ദമയിയുടെ വാക്കുകള്‍ പങ്കുവെച്ച ഗവര്‍ണര്‍, ആരോഗ്യ രംഗത്തെ ഗവേഷണത്തില്‍ അമൃതയെ മുന്‍പന്തിയില്‍ എത്തിച്ചത് വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ആണെന്നും ഓര്‍മിപ്പിച്ചു. കേരളത്തിലെ മുതിര്‍ന്ന വ്യക്തികളുടെയും ജനിതകരോഗങ്ങളുള്ള ആളുകളുടെയും എണ്ണം വളരെയധികം വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അനഘാമൃതാനന്ദ പുരി, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ വി ബീന, സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അജോയ് മേനോന്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. വെസ്ലി എം ജോസ്, പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശോഭാ നായര്‍ എന്നിവരും സംസാരിച്ചു
കൊച്ചി അമൃത ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലാണ് റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.