- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചുപുട്ടാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പൊതുജനങ്ങളെ അണിനിരത്തി ചെറുക്കും; അഡ്വ: ബി എം ജമാല്‍
സ്വകാര്യ ആശുപത്രിയെ സഹായിക്കാനായി പുതിയ കോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അടച്ചുപൂട്ടി കൊണ്ട് ജനവഞ്ചന നടത്താനുള്ള അധികാരിവര്‍ഗ്ഗത്തിന്റെ നീക്കം ബഹുജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് അഡ്വ: ബി എം ജമാല്‍ .
പുതിയ കോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിപൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യമുയര്‍ത്തിയും കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും ഫോറം ഫോര്‍ കാസര്‍ഗോഡ് സംഘടിപ്പിച്ച ഏകദിന നിരാഹാര സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജമാല്‍ .
ഫോറം ഫോര്‍ കാസറഗോഡ് യര്‍മാന്‍ പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായ സമരത്തില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം പി ജാഫര്‍, ബി ജെ പി മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് മുന്‍ നഗരസഭ ചെയര്‍മാ വി ഗോപി, സംസ്‌ക്കാര സാഹിതി ജില്ലാ സെക്രട്ടറി ദിനേശന്‍ മൂലക്കണ്ടം, മുന്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ട് മാധവന്‍ നായര്‍, പല്ലവ നാരായണന്‍, ഹരിശ്ചന്ദ്രന്‍, വി വി മോഹനന്‍, തസ്‌റീന സി എച്ച്, സരോജ, സലാം മീനാപ്പീസ്, ലക്ഷ്മി അമ്മ മുത്തപ്പനാര്‍കാവ്, അബ്ദുള്‍ഖയ്യൂം , സുഹറ, അശോക് ഹെഗ്‌ഡെ തുടങ്ങിയവര്‍ സംസാരിച്ചു. ഫോറം ഫോര്‍ കാസറഗോഡ് ജില്ലാ സെക്രട്ടറി സിസ്റ്റര്‍ ജയ ആന്റോ സ്വാഗതവും ട്രഷറര്‍ മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു
സമാപന സമ്മേളനം എളേരി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജയിംസ് പന്തമാക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ സമരത്തില്‍ പങ്കാളികളായ്.