- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചങ്ങമ്പുഴ കാവ്യസുധ' പുസ്തകം കവി മധുസൂദനന് നായര്‍ പ്രകാശനം ചെയ്യും
തിരുവനന്തപുരം : പിരപ്പന്‍കോട് മുരളി സമ്പാദനവും പഠനവും നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ചങ്ങമ്പുഴ കാവ്യസുധ' എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂണ്‍ 17 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍. വി. ഹാളില്‍ കവി മധുസൂദനന് നായര്‍ നിര്‍വഹിക്കും. ഡോ. എം.ജി. ശശിഭൂഷന്‍ പുസ്തകം ഏറ്റുവാങ്ങും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഡയറക്ടര്‍ ഡോ. എം. സത്യന് അധ്യക്ഷനാകും. നീറമണ്‍കര എന്‍.എസ്.എസ് കോളെജ് അധ്യാപിക ഡോ. ബി. വന്ദന, മാധ്യമപ്രവര്‍ത്തകയും വിവര്‍ത്തകയുമായ സരിത മോഹനന് ഭാമ, നാടകപ്രവര്‍ത്തകനും എഴുത്തുകാരനും പുസ്തകത്തിന്റെ സമ്പാദകനുമായ പിരപ്പന്‍കോട് മുരളി എന്നിവര്‍ സംസാരിക്കും. അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന് സ്വാഗതവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആര്. സരിതകുമാരി നന്ദിയും പറയും. 810 രൂപ മുഖവിലയുള്ള പുസ്തകം 648 രൂപയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പനശാലകളില്‍ ലഭിക്കും.