തിരുവനന്തപുരം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 18 ശീര്‍ഷകങ്ങളിലെ ഗാന്ധി പുസ്തകങ്ങള്‍ 25% മുതല്‍ 60% വരെ വിലക്കിഴിവില്‍ ലഭിക്കും. ഗാന്ധി പുസ്തകോല്‍സവത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 10 വരെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്ലാ പുസ്തകശാലകളിലും സജ്ജീകരിച്ച ഗാന്ധി കോര്‍ണറുകളില്‍ നിന്ന് പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വാങ്ങാവുന്നതാണ്.തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകത്തിലും 7 പുസ്തകശാലകളിലും വിലക്കിഴിവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം.

കോഴിക്കോട് പ്രാദേശികകേന്ദ്രം സംഭരണശാലയുടെ മുന്നില്‍ (ഗാന്ധി ഗൃഗം) ഒക്ടോബര്‍ 2 മുതല്‍ 9 വരെ പുസ്തകപ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്. ഗാന്ധി സംബന്ധിയായ പുതിയ പുസ്തകങ്ങള്‍ക്ക് 25% വിലക്കിഴിവും ഗാന്ധിയന്‍ സോഷ്യലിസം (ഡോ. കെ. വേലായുധന്‍ നായര്‍) 60%, ഗാന്ധി ചിന്തകള്‍ (പി. കേശവന്‍ നായര്‍), അമൂല്യപൈതൃകം (സുമിത്രഗാന്ധി കുല്‍ക്കര്‍ണി), ഗാന്ധിജിയും മലയാള കവിതയും (എസ്. കൃഷ്ണകുമാര്‍) എന്നിവ 50%, മഹാത്മാവിനോടൊപ്പം; ഗാന്ധി ആധുനിക യുഗത്തില്‍ (ഡോ. ദൈസാക്കു ഇക്കേസ, ഡി. എന്‍. രാധാകൃഷ്ണന്‍) വിവ. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍) 35% വിലക്കിഴിവുകളില്‍ ലഭിക്കും.

ചര്‍ക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദിജീവിതം (ഡോ.), മഹാത്മാഗാന്ധിയുടെ പ്രപഞ്ച വീക്ഷണം (ഡോ. എം.പി. മത്തായി), ബാ - ബാപ്പു അറിഞ്ഞതും അറിയേണ്ടതും (അജിത് വെണ്ണിയൂര്‍), മലയാളികണ്ട മഹാത്മജി (സമാഹരണവും പഠനവും: ഡോ. എന്‍. ഗോപകുമാരന്‍ നായര്‍), ഗാന്ധിജിയെക്കുറിച്ച് ഗോഡ്‌സെ (ശശിധരന്‍ കാട്ടായിക്കോണം), ഗാന്ധിജിയും ഡോ. അംബേദ്കറും (ശശിധരന്‍ കാട്ടായിക്കോണം), അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി (അജിത് വെണ്ണിയൂര്‍), ഗാന്ധിജിയുടെ ആത്മകഥ (സമ്പാദകന്‍: ഭരതന്‍ കുമരപ്പ, വിവ. കെ. രാമചന്ദ്രന്‍ നായര്‍), ഗാന്ധിസാഹിത്യ സംഗ്രഹം (സമ്പാദനം: കെ. രാമചന്ദ്രന്‍ നായര്‍) എന്നിവ 25% നിരക്കിലും വാങ്ങാവുന്നതാണ്.