- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവകവി സാന്‍ മാവിലയുടെ മൂന്നാമത്തെ കവിതാസമാഹാരമായ 'മാര്‍ജാരസരസന്‍'മന്ത്രി സജി ചെറിയാന് പ്രകാശനം ചെയ്തു

വെള്ളിയാഴ്ച, 2026 ഫെബ്രുവരി 27-ന് വൈകുന്നേരം 5.30-ന് തിരുവല്ല മാര്‍ത്തോമ്മ കോളേജ് ക്യാമ്പസില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന്റെയും യൂണിയന്‍ ഉദ്ഘാടനത്തിന്റെയും വേദിയില്‍ വെച്ചായിരുന്നു പ്രകാശനച്ചടങ്ങ് നടന്നത്.
അന്തര്‍ദേശീയ തലത്തിലുള്ള കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് വളരെ ശ്രദ്ധേയമാണ് ഈ പുസ്തകം. പ്രശസ്ത അമേരിക്കന്‍ ചിത്രകാരന്‍ ലാറി സ്റ്റോഡാര്‍ഡാണ് പുസ്തകത്തിന്റെ കവര്‍ ആര്‍ട്ട് നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ കനേഡിയന്‍ ചിത്രകാരി ഇല്‍ഡിക്കോ ഇ ടൊറോക്ക് തയ്യാറാക്കിയ സാനിന്റെ മനോഹരമായ ഛായാചിത്രവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാള കവിതാലോകത്ത് വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധേയനായ സാന്‍ മാവിലയുടെ മുന്‍പത്തെ സമാഹാരങ്ങളും സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കവിയും നോവലിസ്റ്റും നാടകകൃത്തുമായ സാന്‍ മാവിലയുടെ നാലാമത്തെ പുസ്തകമാണ് 'മാര്‍ജാരസരസന്‍'.
സാഹിത്യത്തിലേക്കുള്ള കാല്‍വെപ്പ്
കാസര്‍കോട് ജില്ലയിലെ പട്‌ല സ്വദേശിയായ സാന്‍ മാവില, കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് കവിതാലോകത്തേക്ക് ആദ്യത്തെ കാല്‍വെപ്പ് നടത്തുന്നത്. തുടര്‍ന്ന് ജി എച്ച് എസ് എസ് പട്‌ലയിലെ ഹൈസ്‌കൂള്‍ പഠനകാലത്ത് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു.
'കയ്പ്പ്' എന്ന ആ കവിതാസമാഹാരം പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. വത്സന്‍ പീലിക്കോടാണ് അന്ന് പ്രകാശനം ചെയ്തത്. പിന്നീട് തന്‍ബിഹുല്‍ ഇസ്ലാം എച്ച് എസ് എസ്സിലെ പാഠ്യാന്തരീക്ഷത്തില്‍ വെച്ച് രണ്ടാമത്തെ പുസ്തകത്തിന് പിറവി കൊണ്ടു. 'തീ' എന്ന രണ്ടാമത്തെ കവിതാസമാഹാരം പ്രശസ്ത ചിന്തകനും അധ്യാപകനുമായ നാരായണന്‍ പേരിയ മാഷ് പ്രകാശനം നിര്‍വഹിച്ചു.
ബ്രണ്ണന്‍ കോളേജില്‍ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരി ക്കെയാണ് സാന്‍ മാവില തന്റെ മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 'ലാസ്റ്റ് സ്റ്റോപ്പ്' എന്ന നോവല്‍ പ്രശസ്ത എഴുത്തുകാരന്‍ ഷിനി ലാലിന്റെ അവതാരികയോടെ പ്രശസ്ത നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ പ്രകാശനം നിര്‍വഹിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ പഠനത്തിനിടെ നിരവധി നാടകങ്ങള്‍ക്ക് അദ്ദേഹം രചന നിര്‍വഹിക്കുകയുണ്ടായി. സാന്‍ മാവില രചിച്ച 'പുഞ്ചിരി വിപ്ലവം' എന്ന നാടകത്തിന് കണ്ണൂര്‍ സര്‍വ്വകലാശാല യുവജനോത്സവത്തില്‍ തെരുവ് നാടക വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞിരുന്നു. യുവജനോത്സവത്തില്‍ തെരുവ് നാടക വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിലും സാന്‍ എഴുത്തിയ നാടകമുണ്ട്.
തുടര്‍പഠനവും സാംസ്‌കാരിക പ്രവര്‍ത്തനവും
നിലവില്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സി പി എ എസ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ രണ്ടാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സാന്‍ മാവില. ഇതിനൊപ്പം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ (IGNOU) ഡിസ്റ്റന്‍സായി സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പഠിക്കുന്നുണ്ട്.
സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും എം ജി സര്‍വകലാശാല പ്രതിനിധികളും 'മാര്‍ജാരസരസന്‍' പുസ്തക പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.പട്‌ലയിലെ എഴുത്തുകാരന്‍ അസ്ലം മാവിലയുടെയും സബീത പള്ളിക്കാലിന്റെയും മകനാണ് സാന്‍ മാവില. സബാഹ്, സമീഹ്, റൈഹാന്‍ എന്നിവര്‍ സഹോദരങ്ങള്‍. 28 02 2026


