- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ ജനറല്‍ ആശുപത്രിയ്ക്ക് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ എയര്‍പോര്‍ട്ട് ചെയറുകള്‍ കൈമാറി
പാലാ: കെ എം മാണി സ്മാരക ജനറല്‍ ആശുപത്രിയ്ക്കു ബ്രില്യന്റ് സ്റ്റഡി സെന്റര്‍ സംഭാവന ചെയ്ത എയര്‍പോര്‍ട്ട് ചെയറുകള്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി യ്ക്ക് കൈമാറി. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിക്കുന്നതിനാവശ്യമായ 20 എയര്‍പോര്‍ട്ട് കസേരകളാണ് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ജനറല്‍ ആശുപത്രിയ്ക്ക് സംഭാവന ചെയ്തത്.
ആശുപത്രിയിലെത്തുന്നവര്‍ ഇരിക്കാന്‍ ആവശ്യമായ കസേരകള്‍ ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഡോ അഭിലാഷ് ടി പി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ അധികൃതര്‍ കസേരകള്‍ സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആളുകളുടെ ദുരിതത്തിന് പരിഹാരമായി.
നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി,ആര്‍ എം ഒ ഡോ രേഷ്മ സുരേഷ്, ഡോ അരുണ്‍ എം, നഴ്‌സിംഗ് സൂപ്രണ്ട് ഷരീഫാ, ഡോ പി എസ് ശബരീനാഥ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബിജി ജോജോ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലിസ്സിക്കുട്ടി മാത്യു, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍മാരായ ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ്, ജെയിസണ്‍ മാന്തോട്ടം, കെ എസ് രമേശ്ബാബു, പീറ്റര്‍ പന്തലാനി, കെ എച്ച് ഷെമി എന്നിവര്‍ പ്രസംഗിച്ചു.