തിരുവനന്തപുരം: എസ്പി മെഡിഫോര്‍ട്ട് ഹോസ്പിറ്റലിലെ അത്യാധുനിക ശസ്ത്രക്രിയാ വിഭാഗത്തില്‍ ഒക്ടോബര്‍ 8 മുതല്‍ 12 വരെ സൗജന്യ ജനറല്‍, ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സോമരാജന്‍ എം ആര്‍, റോബോട്ടിക്, ലാപ്രോസ്‌കോപ്പിക്, ജനറല്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ആന്റണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനു പുറമെ ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സര്‍ജറി, നൂതന ശസ്ത്രക്രിയാ പരിചരണം എന്നിവയില്‍ പരിചയസമ്പന്നരായ സര്‍ജന്‍മാരുടെ വിദഗ്ദ്ധോപദേശം സ്വീകരിക്കാനുള്ള അവസരവും ക്യാമ്പിലുണ്ട്.

ശസ്ത്രക്രിയ രംഗത്ത് വിദഗ്ധരായ ഡോക്ടേഴ്‌സിനു പുറമെ നൂതന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് സര്‍ജറിയും എസ്പി മെഡിഫോര്‍ട്ടിന്റെ ശസ്ത്രക്രിയ വിഭാഗത്തില്‍ ലഭ്യമാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക, 0471 3100 100