- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളില്‍ ഇന്ത്യന്‍ സ്കൂളിന് 100% വിജയം
മനാമ:ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 832 വിദ്യാര്‍ത്ഥികളും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. 100% വിജയ നേട്ടം വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരത്തോടുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയുടെ തെളിവായി. 69 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡുകള്‍ നേടി.
സ്‌കൂള്‍ ടോപ്പര്‍മാര്‍:
* ദേവരത് ജീവന്‍ - 500 ല്‍ 491 മാര്‍ക്ക് (98.2%)
* രാജീവന്‍ രാജ്കുമാര്‍ - 488 മാര്‍ക്ക് (97.6%)
* ദേവ നന്ദ പെരിയല്‍ - 487 മാര്‍ക്ക് (97.4%)
* ജോമിയ കണ്ണനായിക്കല്‍ ജോസഫ് - 487 മാര്‍ക്ക് (97.4%)
പ്രധാന സവിശേഷതകള്‍:
* എല്ലാ വിഷയങ്ങളിലും 69 വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡുകള്‍ ലഭിച്ചു
* 19 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡുകള്‍ ലഭിച്ചു
* 10.6% വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം 90% ഉം അതില്‍ കൂടുതലും സ്‌കോര്‍ ലഭിച്ചു
* 48.3% വിദ്യാര്‍ത്ഥികള്‍ക്ക് 75% ഉം അതില്‍ കൂടുതലും സ്‌കോര്‍ ലഭിച്ചു
* 79.9% വിദ്യാര്‍ത്ഥികള്‍ക്ക് മൊത്തം 60% ഉം അതില്‍ കൂടുതലും സ്‌കോര്‍ ലഭിച്ചു
* മലയാളം: 4 വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്‌കോര്‍ ലഭിച്ചു
* ഫ്രഞ്ച്: 2 വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്‌കോര്‍ ലഭിച്ചു
* സയന്‍സ്: 2 വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്‌കോര്‍ ലഭിച്ചു
* സംസ്‌കൃതം: 1 വിദ്യാര്‍ത്ഥിക്ക് 100 സ്‌കോര്‍ ലഭിച്ചു
* ഗണിതം: 1 വിദ്യാര്‍ത്ഥിക്ക് 100 സ്‌കോര്‍ ലഭിച്ചു
* ഇംഗ്ലീഷ്: 4 വിദ്യാര്‍ത്ഥികള്‍ക്ക് 99 സ്‌കോര്‍ ലഭിച്ചു
* സാമൂഹ്യശാസ്ത്രം: 1 വിദ്യാര്‍ത്ഥിക്ക് 99 സ്‌കോര്‍ ലഭിച്ചു
* തമിഴ്: 1 വിദ്യാര്‍ത്ഥിക്ക് 99 സ്‌കോര്‍ ലഭിച്ചു
* ഉറുദു: 1 വിദ്യാര്‍ത്ഥിക്ക് 97 സ്‌കോര്‍ നേടി
* ഹിന്ദി: 1 വിദ്യാര്‍ത്ഥിക്ക് 96 സ്‌കോര്‍ ലഭിച്ചു
* അറബിക്: 1 വിദ്യാര്‍ത്ഥിക്ക് 89 സ്‌കോര്‍ ലഭിച്ചു
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക്‌സ് അംഗവുമായ രഞ്ജിനി മോഹന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി എന്നിവര്‍ എല്ലാ വിദ്യാര്‍ത്ഥികളെയും, ഫാക്കല്‍റ്റി അംഗങ്ങളെയും, രക്ഷിതാക്കളെയും അഭിനന്ദിച്ചു.