മെഴുവേലി: ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോര്‍ജ് ശാലേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 30-ാം ഓര്‍മ്മ ദിനം ആചരിച്ചു.

രാവിലെ 8.30ന് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത

യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ വിനയത്തി ന്റെ നല്ല ഇടയിനും വിശ്വാസ പോരാളിയുമായിരുന്നൂവെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ സാജന്‍ റ്റി.ജോണ്‍, സഹ വികാരി റവ.ഫാദര്‍ വിപിന്‍ ജോണ്‍ കുറിയാക്കോസ്,റവ.ഫാദര്‍ റ്റെറ്റസ് ജോര്‍ജ്,റവ.ഫാദര്‍ വിനീത് സഖറിയ ,ഇടവക ട്രസ്റ്റി പി.എസ്.ജോര്‍ജ്ജ്, സെക്രട്ടറി പി.വി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.തോമസ് പ്രഥമന്‍ ബാവായുടെ ഛായാചിത്രം

യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി അനാച്ഛാദനം ചെയ്തു