- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത ആശുപത്രിയില്‍ ക്ലിനിക്കല്‍ ഹെമറ്റോളജിയില്‍ പരിശിലന ക്ലാസ് സംഘടിപ്പിച്ചു
കൊച്ചി : അമൃത ആശുപത്രിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗവും, ബ്ലഡ് ഡിസീസസ് സെന്ററും ചേര്‍ന്ന് ക്ലിനിക്കല്‍ ഹെമറ്റോളജിയില്‍ രണ്ടു ദിവസത്തെ പ്രാഥമിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, പാത്തോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗങ്ങളിലെ എംഡി, ഡിഎന്‍ബി പരിശീലനത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് വേണ്ടിയാണ് പ്രാഥമിക പരിശീലന കോഴ്‌സായ 'പ്രവേശിക' നടത്തിയത്. ഇതിന്റെ ഉദ്ഘാടനം അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ നിര്‍വഹിച്ചു.
ബിനൈന്‍ ഹെമറ്റോളജി'യെ ആസ്പദമാക്കി, അനീമിയ, ത്രോംബോസൈറ്റോപീനിയ, ബ്ലീഡിങ് ഡിസോര്‍ഡേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ആധികാരികമായ കേസ് അധിഷ്ഠിത ചര്‍ച്ചകള്‍, ലാബ് പരിശീലനം, ബ്ലഡ് ബാങ്ക് സന്ദര്‍ശനം, ക്വിസ്, സംവാദം എന്നിവ ക്ലാസിന്റെ ഭാഗമായി നടന്നു. കൂടാതെ 'മാലിഗ്‌നന്റ് ഹെമറ്റോളജി'യെ കുറിച്ചുള്ള സജീവ ചര്‍ച്ചകളും പ്രായോഗിക ലാബ് പരിശീലനവും സംഘടിപ്പിച്ചു.
കൊച്ചി അമൃത ആശുപത്രി ഹെമറ്റോളജി വിഭാഗം മേധാവിയും, ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ. നീരജ് സിദ്ധാര്‍ത്ഥന്‍, ഹെമറ്റോപാത്തോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റീമ മിറിയ എബ്രഹാം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോ. വീണ ഷേണായ്, സൈറ്റോജനെറ്റിക്‌സ് ലാബിലെ ഡോ. വിദ്യ ഝാ, മോളിക്യൂലര്‍ ബയോളജി ലാബിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സച്ചിന്‍ ഡേവിഡ് തുടങ്ങിയവര്‍ പരിശീലന ക്ലാസിനു നേതൃത്വം നല്‍കി.